തിരുവനന്തപുരം : പിണറായി സർക്കാറിന്റെ മൊത്തം പ്രവർത്തനം സംതൃപ്തി ജനകമല്ലെന്നും ഇതിൽ വിദ്യാഭ്യാസ വകുപ്പ് സമ്പൂർണ്ണ പരാജയമാണെന്നും വെൽഫെയർപാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. വിദ്യാഭ്യാസ രംഗത്തെക്കുറിച്ച്മനോഹരമായി പ്രഭാഷണം നടത്തുന്ന രവീന്ദ്ര നാഥ് മന്ത്രിയായപ്പോൾ ആ വകുപ്പ്‌മെച്ചപ്പെടുമെന്ന് മോഹിച്ചവരെല്ലാം നിരാശയിലാണ്.

അദ്ദേഹം അധികാരത്തിലേറിയ നാൾമുതൽ യാതൊന്നും വിദ്യാഭ്യാസ വകുപ്പിൽ നടക്കുന്നില്ല. ഇക്കഴിഞ്ഞ അദ്ധ്യായനവർഷത്തിൽ പാഠ പുസ്തകങ്ങൾ സമയത്ത് സ്‌കൂളുകളിലെത്തിക്കാൻ സാധിച്ചില്ല.അതുകൊണ്ട് തന്നെ ഓണപ്പരീക്ഷ വൈകിയാണ് നടത്തിയത്. അർദ്ധവാർഷിക പരീക്ഷക്കുശേഷവും പുസ്തകങ്ങളെത്താത്ത സ്‌കൂളുകളുണ്ടായിരുന്നു.

പൊതു പരീക്ഷകൾകാര്യക്ഷമമായി നടത്തിക്കൊണ്ടു പോന്ന പാരമ്പര്യം തകർക്കുന്ന കാര്യങ്ങൾ.എസ്.എസ്.എൽ.സി കണക്കു പരീക്ഷയുടെ ചോദ്യപേപ്പർ ട്യൂഷൻ സെന്ററിലെ ചോദ്യപേപ്പറിന് സമാനമായ രീതിയിൽ വന്നതിനെ തുടർന്നാണ് റദ്ദാക്കേണ്ടി വന്നത്. പ്ലസ്ടൂ പരീക്ഷയെ സംബന്ധിച്ചും ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നു. കരിക്കുലം
കമ്മിറ്റികളിലും ചോദ്യപേപ്പർ തയ്യാറാക്കുന്ന കമ്മിറ്റയിലുമെല്ലാം പാർട്ടി പക്ഷപാതംമാത്രം മനദണ്ഡമാക്കി ആളുകളെ തിരുകി നിറച്ചതിന്റെ ഫലമാണിത്. മന്ത്രിക്ക് വകുപ്പിൽയാതൊരു പിടിപാടുമില്ല.

സ്ഥാപിത താത്പര്യക്കാരായ ഉദ്യോഗസ്ഥരുടെയും ഭരണകക്ഷിയിലെ
സംഘടനാ പ്രമാണിമാരുടെയും വിഹാര കേന്ദ്രമായി വിദ്യാഭ്യാസ വകുപ്പ് മാറി. അടുത്തഅദ്ധ്യയന വർഷത്തിലെ പാഠപുസ്തമെങ്കിലും വിദ്യാർത്ഥികൾക്ക് യഥാസമയം വിതരണംചെയ്യാൻ കഴിയണം. കുറ്റമറ്റ രീതിയിൽ എഞ്ചീനിയറിങ് മെഡിക്കൽ പ്രവേശന പരീക്ഷയുംനടത്താനാകണം. കൂട്ടുത്തരവാദത്തോടെ പിണറായി സർക്കാർ ഉണന്ന് പ്രവർത്തിച്ച്‌വിദ്യാഭ്യാസ വകുപ്പിനെ അപജയത്തിൽ നിന്ന് പിടിച്ച് കയറ്റണം. മന്ത്രിയുടെ സാസ്‌കാരികവാചകമടികളല്ല സുചിന്തിതമായ ഇടപെടലുകളാണ് വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.