- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘ്പരിവാർ രാഷ്ട്രീയത്തെ തിരസ്കരിച്ച ജനവിധി - ഹമീദ് വാണിയമ്പലം
മലപ്പുറം: സംഘ്പരിവാറിന്റെ വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കും മോദി സർക്കാറിന്റെ വംശീയ അതിക്രമങ്ങൾക്കും എതിരായ ജനവിധിയാണ് മലപ്പുറം ഉപതെരഞ്ഞടുപ്പിൽ ഉണ്ടായതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. മതസമുഹങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിച്ച് നേട്ടം കെയ്യുന്ന ബിജെപിയുടെ രാഷ്ട്രീയത്തിന് കേരളം വഴങ്ങുകയില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടുപോലും നൽക്കാതെ ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന് മലപ്പുറത്തെ ജനങ്ങൾ തിരിച്ചടി നൽകി. ജനവിധിയുടെ പാഠങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ മുന്നണികൾ ശ്രമിക്കണം. അതിന് പകരം യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല വേണ്ടത്. ന്യൂനപക്ഷ ഏകീകരണമെന്ന ആക്ഷേപം ഉന്നയിച്ച് ഇടതുപക്ഷം നടത്തിയ പ്രചാരണം വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്. താൽകാലിക ലാഭത്തിന് വേണ്ടി നടത്തിയ ഇത്തരം നീക്കങ്ങളാണ് പലയിടത്തും സംഘ്പാരിവാറിന് സഹായക്കരമായതെന്ന് മനസ്സിലാക്കണം. കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ സമീപകാലത്ത് സ്വീകരിച്ചു കണ്ടിരിക്കുന്ന തെ
മലപ്പുറം: സംഘ്പരിവാറിന്റെ വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കും മോദി സർക്കാറിന്റെ വംശീയ അതിക്രമങ്ങൾക്കും എതിരായ ജനവിധിയാണ് മലപ്പുറം ഉപതെരഞ്ഞടുപ്പിൽ ഉണ്ടായതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു.
മതസമുഹങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിച്ച് നേട്ടം കെയ്യുന്ന ബിജെപിയുടെ രാഷ്ട്രീയത്തിന് കേരളം വഴങ്ങുകയില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടുപോലും നൽക്കാതെ ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന് മലപ്പുറത്തെ ജനങ്ങൾ തിരിച്ചടി നൽകി. ജനവിധിയുടെ പാഠങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ മുന്നണികൾ ശ്രമിക്കണം. അതിന് പകരം യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല വേണ്ടത്. ന്യൂനപക്ഷ ഏകീകരണമെന്ന ആക്ഷേപം ഉന്നയിച്ച് ഇടതുപക്ഷം നടത്തിയ പ്രചാരണം വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്. താൽകാലിക ലാഭത്തിന് വേണ്ടി നടത്തിയ ഇത്തരം നീക്കങ്ങളാണ് പലയിടത്തും സംഘ്പാരിവാറിന് സഹായക്കരമായതെന്ന് മനസ്സിലാക്കണം.
കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ സമീപകാലത്ത് സ്വീകരിച്ചു കണ്ടിരിക്കുന്ന തെറ്റായ നിലപാടുകൾക്ക് എതിരായ ജനരോഷവും തെരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. ഇത് മനസ്സിലാക്കി നിലപാടിൽ മാറ്റം വരുത്താൻ സർക്കാർ തയ്യറാക്കണം. തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുമെന്ന നിലപാട് വെൽഫയർ പാർട്ടി നേരെത്ത പ്രഖാപിച്ചതാണ്. വോട്ടിങ് നിലയിലും അത് പ്രകടമാണ്. തോൽവിയുടെ കാരണങ്ങൾ ശരിയായി അഭിമുഖീകരി ക്കുന്നതിന് പകരം വ്യാജ പ്രചാരണം നടത്തുന്നവർ കുടുതൽ അപഹാസ്യരാവുകയേ ഉള്ളുവെന്ന് അദേഹം പറഞ്ഞു.