- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏലമലക്കാടുകൾ റവന്യൂഭൂമിയാക്കാനുള്ള സർക്കാർ നീക്കംകൈയേറ്റക്കാരെ സഹായിക്കാൻ; ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: വനഭൂമിയായ ഏലമലക്കാടുകൾ റവന്യൂ ഭൂമിയാക്കി മാറ്റി നിലവിലെ ഭൂനിയമങ്ങളെ കയ്യേറ്റക്കാർക്ക് വേണ്ടി അട്ടിമറിക്കാനുള്ള നീക്കമാണ് പിണറായി സർക്കാർ നടത്തുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മുൻ സർക്കാറിന്റെ കാലത്ത് തന്നെ ഇതിനായി ശ്രമം നടന്നിരുന്നു. ഏലമലക്കാടുകൾ റവന്യൂ ഭൂമിയാണെന്നും വനഭൂമിയല്ലെന്നും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ പലതവണ വനഭൂമിയാണെന്ന് കോടതികളിൽ സത്യവാങ്മൂലം നൽകിയ ഭൂമി പൊടുന്നനെ റവന്യൂ ഭൂമിയായി മാറിയ മറിമായം കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ്. ഇടതു സർക്കാരും അതിന് കൂട്ടുനിൽക്കുകയാണ്. 1897ൽ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയ മലകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഏലമലക്കാടുകൾ വനഭൂമിയായി നിലനിർത്തേണ്ടത് ആപ്രദേശത്തെ പരിസ്ഥിതി സന്തുലനത്തിന് അനിവാര്യമാണ്. കൈയറ്റക്കാർക്കും ഭൂമാഫിയകൾക്കും വേണ്ടി ഭൂനിയമങ്ങളും കോടതിവിധികളും അട്ടിമറിക്കുന്ന ഇടതു സർക്കാറിന്റെ നീക്കം അപഹാസ്യമാണ്. അത്തരം നീക്കങ്ങളിൽ നിന്ന്
തിരുവനന്തപുരം: വനഭൂമിയായ ഏലമലക്കാടുകൾ റവന്യൂ ഭൂമിയാക്കി മാറ്റി നിലവിലെ ഭൂനിയമങ്ങളെ കയ്യേറ്റക്കാർക്ക് വേണ്ടി അട്ടിമറിക്കാനുള്ള നീക്കമാണ് പിണറായി സർക്കാർ നടത്തുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.
മുൻ സർക്കാറിന്റെ കാലത്ത് തന്നെ ഇതിനായി ശ്രമം നടന്നിരുന്നു. ഏലമലക്കാടുകൾ റവന്യൂ ഭൂമിയാണെന്നും വനഭൂമിയല്ലെന്നും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ പലതവണ വനഭൂമിയാണെന്ന് കോടതികളിൽ സത്യവാങ്മൂലം നൽകിയ ഭൂമി പൊടുന്നനെ റവന്യൂ ഭൂമിയായി മാറിയ മറിമായം കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ്. ഇടതു സർക്കാരും അതിന് കൂട്ടുനിൽക്കുകയാണ്. 1897ൽ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയ മലകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഏലമലക്കാടുകൾ വനഭൂമിയായി നിലനിർത്തേണ്ടത് ആപ്രദേശത്തെ പരിസ്ഥിതി സന്തുലനത്തിന് അനിവാര്യമാണ്.
കൈയറ്റക്കാർക്കും ഭൂമാഫിയകൾക്കും വേണ്ടി ഭൂനിയമങ്ങളും കോടതിവിധികളും അട്ടിമറിക്കുന്ന ഇടതു സർക്കാറിന്റെ നീക്കം അപഹാസ്യമാണ്. അത്തരം നീക്കങ്ങളിൽ നിന്ന് പിണറായി സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.