- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷിഭൂമിയുടെ സന്തുലിത വിതരണത്തിന് കേരളത്തിൽ കാർഷിക കമ്മീഷൻ രൂപവത്കരിക്കണം : രാജു സോളങ്കി
തിരുവനന്തപുരം: കേരളത്തിൽ കാർഷിക കമ്മീഷൻ രൂപവത്കരിക്കണമെന്നും ആ കമ്മീഷൻ കേരളത്തിലെ കൃഷി ഭൂമി ഏറ്റെടുത്ത് സന്തുലിതമായി കർഷകർക്ക് വിതരണം ചെയ്യാനുള്ള നടപടികളെടുക്കണമെന്നും ഗുജറാത്ത് ജാതി നിർമൂലൻ സംഘ് അദ്ധ്യക്ഷൻ രാജു സോളങ്കി ആവശ്യപ്പെട്ടു. സമഗ്ര ഭൂപരിഷ്‌കരണ നിയമം തയ്യാറാക്കാനായി വെൽഫെയർ പാർട്ടി സംഘടിപ്പിച്ച കേരള ലാന്റ് സമ്മിറ്റിന്റെ സമാപന സമ്മേളനം ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ പരിവാർ അജണ്ടയനുസരിച്ച് പശുവിനെപ്പറ്റിയും മുത്തലാഖിനെക്കുറിച്ചുമാണ് രാജ്യത്ത് ചർച്ച ചെയ്യുന്നത്. ആ കെണിയിൽ പെടാതെ ഭൂമിയെന്ന വിഷയത്തെ ഗൗരവമായി ചർച്ച ചെയ്യുന്നു എന്നതാണ് ലാന്റ് സമ്മിറ്റിന്റെ വ്യതിരിക്തത. 44 ശതമാനം കുട്ടികൾക്ക് പോഷകാഹാരമില്ലാത്ത ഗുജറാത്ത് മോഡലല്ല രാജ്യത്തിന് വേണ്ടത്. ഭൂമിയെക്കുറിച്ച് ചർച്ച ചെയ്യുന്ന പൗരബോധമുള്ള ജനസമൂഹമാണ് രാജ്യത്തിനാവശ്യം. എല്ലാ പൗരന്മാരും ഭൂമിയുടെ ഉടമകളായി മാറുമ്പോഴാണ് ഈ രാജ്യം ഓരോരുത്തരുടേതാണെന്ന ബോധമുണ്ടാകുക അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ 50 ശതമാനംകൃഷി ഭൂമിയു
തിരുവനന്തപുരം: കേരളത്തിൽ കാർഷിക കമ്മീഷൻ രൂപവത്കരിക്കണമെന്നും ആ കമ്മീഷൻ കേരളത്തിലെ കൃഷി ഭൂമി ഏറ്റെടുത്ത് സന്തുലിതമായി കർഷകർക്ക് വിതരണം ചെയ്യാനുള്ള നടപടികളെടുക്കണമെന്നും ഗുജറാത്ത് ജാതി നിർമൂലൻ സംഘ് അദ്ധ്യക്ഷൻ രാജു സോളങ്കി ആവശ്യപ്പെട്ടു. സമഗ്ര ഭൂപരിഷ്‌കരണ നിയമം തയ്യാറാക്കാനായി വെൽഫെയർ പാർട്ടി സംഘടിപ്പിച്ച കേരള ലാന്റ് സമ്മിറ്റിന്റെ സമാപന സമ്മേളനം ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘ പരിവാർ അജണ്ടയനുസരിച്ച് പശുവിനെപ്പറ്റിയും മുത്തലാഖിനെക്കുറിച്ചുമാണ് രാജ്യത്ത് ചർച്ച ചെയ്യുന്നത്. ആ കെണിയിൽ പെടാതെ ഭൂമിയെന്ന വിഷയത്തെ ഗൗരവമായി ചർച്ച ചെയ്യുന്നു എന്നതാണ് ലാന്റ് സമ്മിറ്റിന്റെ വ്യതിരിക്തത. 44 ശതമാനം കുട്ടികൾക്ക് പോഷകാഹാരമില്ലാത്ത ഗുജറാത്ത് മോഡലല്ല രാജ്യത്തിന് വേണ്ടത്. ഭൂമിയെക്കുറിച്ച് ചർച്ച ചെയ്യുന്ന പൗരബോധമുള്ള ജനസമൂഹമാണ് രാജ്യത്തിനാവശ്യം. എല്ലാ പൗരന്മാരും ഭൂമിയുടെ ഉടമകളായി മാറുമ്പോഴാണ് ഈ രാജ്യം ഓരോരുത്തരുടേതാണെന്ന ബോധമുണ്ടാകുക അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ 50 ശതമാനംകൃഷി ഭൂമിയും 7 ശതമാനത്തിൽ താഴെയുള്ള ചെറിയ സവർണ്ണ വിഭാഗങ്ങളുടെ കൈയിലാണെന്ന് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി ഹംസപറഞ്ഞു. രാജ്യത്തെ ഭൂമിയെ സംബന്ധിച്ചും ഭൂ ഉടമസ്ഥതയുടെ സാമൂഹ്യഘടനയെ സംബന്ധിച്ചു ജാതി അടിസ്ഥാനത്തിലുള്ള സർവ്വേ നടത്തി സർക്കാർ ധവള പത്രം പുറപ്പെടുവിക്കണമെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.
മൂന്നാറിൽ പിണറായി സർക്കാർ വൻകിട കയ്യേറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
ഇപ്പോൾ സിപിഐ സ്വീകരിച്ചിരുന്ന നിലപാട് സ്വാഗതാർഹമാണെങ്കിലും അത് ആത്മാർത്ഥതയുള്ളതാണെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. കൈയേറ്റങ്ങളെ എന്നും പ്രോത്സാഹിപ്പിച്ച യു.ഡി.ഫ് ഇപ്പോൾ നടത്തുന്നത് നാടകമാണ്. രാജ്യത്ത് മുഴുവൻ ഭൂമിയും കോർപ്പറേറ്റുകൾക്ക് ഭൂമി തീറെഴുതാനൊരുമ്പെടുന്ന ബിജെപിയെ ഭൂമിയെ സംബന്ധിച്ച് കടുത്ത ജനവിരുദ്ധ നിലപാടാണ് എന്നും പുലർത്തിയിട്ടുള്ളത്.
വെൽഫെയർ പാർട്ടി തമിഴ്‌നാട് ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ, കർണ്ണാടക ജനറൽ സെക്രട്ടറി താഹിർ ഹുസൈൻ, കേരള വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ, ജനറൽ സെക്രട്ടറി പി.എ അബ്ദുൽ ഹഖിം, സെക്രട്ടറിമാരായ, കെ.എ ഷഫീഖ്, റസാഖ് പാലേരി, ശ്രീജ നെയ്യാറ്റിൻകര, ശശി പന്തളം തുടങ്ങിയവർ സംസാരിച്ചു. തിരുവന്നതപുരം ജില്ലാ പ്രസിഡന്റ് എൻഎം അന്ഡസാരി സ്വാഗതവും മധു കല്ലറ നന്ദിയും പറഞ്ഞു.
രണ്ടു ദിവസമായി നടന്ന ലാന്റ് സമ്മിറ്റിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ദലിത് ആദിവാസി തീരദേശ ഭൂപ്രശ്നങ്ങൾ എന്ന സെഷനിൽ പി. ശിവാനന്ദൻ (ആദിവാസി ഭൂനിയമം), ഡോ. അമിതാബ് ബച്ചൻ (വനാവകാശ നിയമം), ഡോ.സഞ്ജീവ ഘോഷ് (തീരദേശ ഭൂപ്രശ്നം-പരിഹാര നടപടകൾ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കൃഷി പരിസ്ഥിതി ഭൂവിനിയോഗം എന്ന വിഷയത്തിൽ വാണി.വി (പരിസ്ഥിതി-ഭൂ ഉപയോഗവും നിയമങ്ങളും), ഡോ.വി എം നിഷാദ് (കൃഷി-ഭൂവിനിയോഗം), എന്നീവിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. നഗരാസൂത്രണം വികസം പുനരധിവാസം എന്ന സെഷനിൽ എസ്.എ അജിംസ് (ഭൂമി ഏറ്റെടുക്കലും നിയമവും), എംമുഹമ്മദ് ഉമർ (കേരളത്തിലെ ചേരികൾ), പി.ഐ നൗഷാദ് (പാർപ്പിടം, ന്യവസായം, നഗരാസൂത്രണം ഭൂവിനിയോഗം) എന്നിവരുംപ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ ജി. ശങ്കർ, ജോൺ പെരുവന്താനം, ടി പീറ്റർ, മായ പ്രമോദ്, റഫീഖ് ബാബു തുടങ്ങിയവർ വിവിധ സെഷനുകളിൽ വിദഗ്ദാഭിപ്രായം രേഖപ്പെടുത്തി. ഇ.സി ആയിഷ, സജീദ് ഖാലിദ്, ജോൺ അമ്പാട്ട്, എസ്.ഇർഷാദ്, സി.എം നസീമ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.