- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത്ഷായുടെ അതിമോഹം കേരളത്തിൽ നടക്കില്ല - ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും പിന്തുണ നേടി കേരളം പിടിക്കാമെന്ന അമിത്ഷായുടെ അതിമോഹം നടക്കാൻ പോകുന്നില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. സംഘ്പരിവാറിന്റെ വിചാരധാരയിൽ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച മതന്യൂനപക്ഷങ്ങൾ ബിജെപിയെ പിന്തുണക്കുന്നതെങ്ങനെയാണ് എത്ര നീലച്ചായത്തിൽ മുങ്ങിയാലും കുറുക്കന്റെ സ്വഭാവം സന്ദർഭാനുസരണം വെളിപ്പെടുമെന്ന് നല്ലപോലെ അറിയാവുന്നവരാണ് കേരളത്തിലെ ജനങ്ങൾ. ഗുജറാത്തിലും ഉത്തർപ്രദേശിലുമടക്കം നിരന്തരമായി സംഘ്പരിവാറിന്റെ വംശീയ പീഡനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ദലിത് സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കണമെന്ന് കേരളത്തിലെ ബിജെപി നേതാക്കളോട് പറയാൻ അമിത്ഷായ്ക്ക് ലജ്ജയില്ലേ. കണ്ണൂരിലെ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം കേരളാ മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് പറയുന്ന അമിത്ഷാ ആദ്യം സ്വന്തം നേതാവ് മോദിയോട് ഗുജറാത്തിലെ കൂട്ടക്കൊലകളുടെയും വംശഹത്യയുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആവശ്യപ്പെടണം. ഗോരക്ഷകരുടെ പേരിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും പിന്തുണ നേടി കേരളം പിടിക്കാമെന്ന അമിത്ഷായുടെ അതിമോഹം നടക്കാൻ പോകുന്നില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.
സംഘ്പരിവാറിന്റെ വിചാരധാരയിൽ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച മതന്യൂനപക്ഷങ്ങൾ ബിജെപിയെ പിന്തുണക്കുന്നതെങ്ങനെയാണ് എത്ര നീലച്ചായത്തിൽ മുങ്ങിയാലും കുറുക്കന്റെ സ്വഭാവം സന്ദർഭാനുസരണം വെളിപ്പെടുമെന്ന് നല്ലപോലെ അറിയാവുന്നവരാണ് കേരളത്തിലെ ജനങ്ങൾ. ഗുജറാത്തിലും ഉത്തർപ്രദേശിലുമടക്കം നിരന്തരമായി സംഘ്പരിവാറിന്റെ വംശീയ പീഡനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ദലിത് സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കണമെന്ന് കേരളത്തിലെ ബിജെപി നേതാക്കളോട് പറയാൻ അമിത്ഷായ്ക്ക് ലജ്ജയില്ലേ. കണ്ണൂരിലെ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം കേരളാ മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് പറയുന്ന അമിത്ഷാ ആദ്യം സ്വന്തം നേതാവ് മോദിയോട് ഗുജറാത്തിലെ കൂട്ടക്കൊലകളുടെയും വംശഹത്യയുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആവശ്യപ്പെടണം.
ഗോരക്ഷകരുടെ പേരിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന അരുംകൊലകളുടെ ഉത്തരവാദിത്തം ബിജെപി മുഖ്യമന്ത്രിമാരെക്കൊണ്ട് അമിത്ഷാ ഏറ്റെടുപ്പിക്കുമോ. അധികാരത്തിന്റെ ഓരംചേർന്ന് അതിന്റെ അപ്പകഷ്ണങ്ങൾ നുണയുന്ന ചിലർ സ്വീകരിക്കാനെത്തി എന്നു കരുതി സംഘ്പരിവാറിനൊപ്പം സഞ്ചരിക്കാൻ കേരളത്തിലെ വിവേകമുള്ള ഒരാളെയും കിട്ടാൻപോകുന്നില്ല. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെത്തി ജനതയെ ഭിന്നിപ്പിച്ചകറ്റിയ അമിത്ഷായുടെ തന്ത്രങ്ങളെ കേരള ജനത തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.