- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജമാണിക്യം റിപ്പോർട്ട് അട്ടിമറിക്കാനുള്ള നിയമവകുപ്പിന്റെ ശുപാർശ തള്ളിക്കളയണം : ഹമീദ് വാണിയമ്പലം
തിരുവനന്തപുരം : ഹാരിസൺ അടക്കമുള്ള കമ്പനികൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കണമെന്ന എം.ജി രാജമാണിക്യം കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയാനുള്ള നിയമ വകുപ്പ് സെക്രട്ടറിയുടെ ശിപാർശ തള്ളണമെന്നും നിയമ വകുപ്പ് ഹാരിസണിന് വിടുപണി ചെയ്യുകയാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. 5.2 ലക്ഷം ഏക്കറിലധികം ഭൂമിയാണ് ഹാരിണൺ അടക്കമുള്ള കമ്പനികൾ ഇത്തരത്തിൽ കൈവശം വച്ചിരിക്കുന്നത്. നിയമ നിർമ്മാണത്തിലൂടെ ഈ ഭൂമി ഏറ്റെടുക്കണമെന്ന ശുപാർശയാണ് നിയമ വകുപ്പ് സെക്രട്ടറി തന്റെ സമാന്തര റിപ്പോർട്ടിലൂടെ അട്ടിമറിക്കാനൊരുങ്ങുന്നത്. വിദേശ നാണയ വിനിമയച്ചട്ടം, ഇന്ത്യൻ കമ്പനീസ് ആക്ട്, കേരള ഭൂസംരക്ഷണ നിയമം തുടങ്ങിയവയെല്ലാം ലംഘിച്ചാണ് ഹാരിണടക്കമുള്ള കമ്പനികൾ സർക്കാരിൽ നിക്ഷിപ്തമായ ഭൂമി കൈവശം വച്ചിരിക്കുന്നത്. ഈ ഭൂമി മേൽപറഞ്ഞ കമ്പനികൾക്ക് പാട്ടത്തിന് നൽകിയതല്ലെന്ന് മുൻ സർക്കാർ നിയമസഭയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വസ്തുതകളെല്ലാം മറച്ച് വച്ച് വീണ്ടും ഹാരിസണടക്കമുള്ള കമ്പനികൾക്ക് ഭൂമി
തിരുവനന്തപുരം : ഹാരിസൺ അടക്കമുള്ള കമ്പനികൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കണമെന്ന എം.ജി രാജമാണിക്യം കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയാനുള്ള നിയമ വകുപ്പ് സെക്രട്ടറിയുടെ ശിപാർശ തള്ളണമെന്നും നിയമ വകുപ്പ് ഹാരിസണിന് വിടുപണി ചെയ്യുകയാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു.
5.2 ലക്ഷം ഏക്കറിലധികം ഭൂമിയാണ് ഹാരിണൺ അടക്കമുള്ള കമ്പനികൾ ഇത്തരത്തിൽ കൈവശം വച്ചിരിക്കുന്നത്. നിയമ നിർമ്മാണത്തിലൂടെ ഈ ഭൂമി ഏറ്റെടുക്കണമെന്ന ശുപാർശയാണ് നിയമ വകുപ്പ് സെക്രട്ടറി തന്റെ സമാന്തര റിപ്പോർട്ടിലൂടെ അട്ടിമറിക്കാനൊരുങ്ങുന്നത്. വിദേശ നാണയ വിനിമയച്ചട്ടം, ഇന്ത്യൻ കമ്പനീസ് ആക്ട്, കേരള ഭൂസംരക്ഷണ നിയമം തുടങ്ങിയവയെല്ലാം ലംഘിച്ചാണ് ഹാരിണടക്കമുള്ള കമ്പനികൾ സർക്കാരിൽ നിക്ഷിപ്തമായ ഭൂമി കൈവശം വച്ചിരിക്കുന്നത്.
ഈ ഭൂമി മേൽപറഞ്ഞ കമ്പനികൾക്ക് പാട്ടത്തിന് നൽകിയതല്ലെന്ന് മുൻ സർക്കാർ നിയമസഭയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വസ്തുതകളെല്ലാം മറച്ച് വച്ച് വീണ്ടും ഹാരിസണടക്കമുള്ള കമ്പനികൾക്ക് ഭൂമി ദാനം ചെയ്യാനാണ് നിയമ വകുപ്പ് സെക്രട്ടറിയുടെ ശിപാർശ പറയുന്നത്. കൈയേറ്റ ഭൂമി തിരിച്ച് പിടിക്കുമെന്ന എൽ.ഡി.എഫിന്റെ നിലപാടിൽ നിന്ന് തിരിച്ചുപോകലാണിത്. നിയമ വകുപ്പ് സെക്രട്ടറിയുടെ ശുപാർശ തള്ളിക്കളഞ്ഞ് സർക്കാരിൽ നിക്ഷിപ്തമായ 5.2 ലക്ഷം ഏക്കർ ഭൂമി തിരിച്ചുപിടിച്ചു ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.