- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാശ്രയ ഫീസ്; ഇടതു സർക്കാർ സ്വാശ്രയ ലോബിക്ക് ഏജൻസിപ്പണി ചെയ്യുന്നു- ഹമീദ് വാണിയമ്പലം
തിരുവനന്തപുരം : സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും ഡന്റൽ കോളേജുകളിലെയും ഫീസ് വർദ്ധനവിലൂടെ ഇടതു സർക്കാർ സ്വാശ്രയ ലോബിക്ക് ഏജൻസിപ്പണി ചെയ്യുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. അഞ്ചരലക്ഷം രൂപ വാർഷിക ഫീസ് കൊടുത്ത് സാധാരണക്കാരുടെ കുട്ടികൾക്ക് എങ്ങനെയാണ് പഠിക്കാനാവുക. മെറിറ്റിൽ അഡ്‌മിഷൻ ലഭിച്ചാലും ഇതേ ഫീസ് കൊടുക്കേണ്ടിവരും. പണം മാത്രമാണ് അഡ്‌മിഷൻ നേടേണ്ട യോഗ്യത എന്നത് ലജ്ജാകരമാണ്. പണം പിടുങ്ങുന്ന സ്വാശ്രയ ലോബിയുടെ ദല്ലാൾ പണി ഇടതു സർക്കാർ അലങ്കാരമായി കൊണ്ടുനടക്കുകയാണ്. സ്വാശ്രയ ലോബിക്കെതിരെ തെരുവിൽ വിദ്യാർത്ഥി സംഘടനകളെ ക്കൊണ്ട് പ്രക്ഷോഭങ്ങൾ നടത്തിയ ഇടതുപക്ഷം ഈ നാണംകെട്ട പണി അവസാനിപ്പിക്കണം. സ്വാശ്രയ ലോബിയ നിലക്കു നിർത്തി ഫീസ് നിരക്ക് ഗണ്യമായി കുറക്കുകയും സമർത്ഥരായ വിദ്യാർത്ഥികൾക്ക് പണമില്ല എന്നത് തടസ്സമാകാതെ പഠിക്കാനുള്ള അവസരം സർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം : സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും ഡന്റൽ കോളേജുകളിലെയും ഫീസ് വർദ്ധനവിലൂടെ ഇടതു സർക്കാർ സ്വാശ്രയ ലോബിക്ക് ഏജൻസിപ്പണി ചെയ്യുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. അഞ്ചരലക്ഷം രൂപ വാർഷിക ഫീസ് കൊടുത്ത് സാധാരണക്കാരുടെ കുട്ടികൾക്ക് എങ്ങനെയാണ് പഠിക്കാനാവുക. മെറിറ്റിൽ അഡ്‌മിഷൻ ലഭിച്ചാലും ഇതേ ഫീസ് കൊടുക്കേണ്ടിവരും. പണം മാത്രമാണ് അഡ്‌മിഷൻ നേടേണ്ട യോഗ്യത എന്നത് ലജ്ജാകരമാണ്.
പണം പിടുങ്ങുന്ന സ്വാശ്രയ ലോബിയുടെ ദല്ലാൾ പണി ഇടതു സർക്കാർ അലങ്കാരമായി കൊണ്ടുനടക്കുകയാണ്. സ്വാശ്രയ ലോബിക്കെതിരെ തെരുവിൽ വിദ്യാർത്ഥി സംഘടനകളെ ക്കൊണ്ട് പ്രക്ഷോഭങ്ങൾ നടത്തിയ ഇടതുപക്ഷം ഈ നാണംകെട്ട പണി അവസാനിപ്പിക്കണം. സ്വാശ്രയ ലോബിയ നിലക്കു നിർത്തി ഫീസ് നിരക്ക് ഗണ്യമായി കുറക്കുകയും സമർത്ഥരായ വിദ്യാർത്ഥികൾക്ക് പണമില്ല എന്നത് തടസ്സമാകാതെ പഠിക്കാനുള്ള അവസരം സർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.