തിരുവനന്തപുരം : മൂന്നാറിൽ റിസോർട്ട് ഉടമ കൈയേറിയ 22 സെന്റ് ഭൂമി സർക്കാറിന് ഏറ്റെടുക്കാമെന്ന സബ് കലക്ടറുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത് മുഖ്യമന്ത്രി പിണറായി വിജയനേറ്റ തിരിച്ചടിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഈ ഒഴിപ്പിക്കലിനെതിരായ പരാതിയെ തുടർന്ന് മുഖ്യമന്ത്രി വിളിച്ച സർവ്വ കക്ഷിയോഗത്തിന്റെ മുഴുവൻ തീരുമാനങ്ങളും റദ്ദാക്കണം.

കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള പിണറായി വിജയന്റെ നീക്കം പരിഹാസ്യമാണ്. പിണറായി സർക്കാർ കേരളം മുഴുവൻ മാഫിയകൾക്കും പ്രകൃതി ചൂഷകർക്കും കൈയേറ്റക്കാർക്കും തീറുകൊടുക്കുകയാണ്. ഇനിയും നാണം കെട്ട നിലപാടുകളുമായി മുന്നോട്ട് പോയാൽ വലിയ തിരിച്ചടികളാകും സർക്കാറിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.