- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാശ്രയ മെഡിക്കൽ ഫീസ് - സുപ്രിം കോടതി വിധി വിദ്യാർത്ഥികളുടെ പ്രതീക്ഷ തല്ലിക്കെടുത്തുന്നത്; ഹമീദ് വാണിയമ്പലം
തിരുവനന്തപുരം : സ്വാശ്രയമെഡിക്കൽ കോളജ് ഫീസ് പ്രതിവർഷം 11 ലക്ഷമാക്കിയ സുപ്രിം കോടതി വിധി സാധാരണക്കാരായ വിദ്യാർത്ഥികളുടെ പ്രതീക്ഷയെ തല്ലിക്കെടുത്തുന്നതും വിദ്യാഭ്യാസക്കച്ചവടക്കാരുടെ ധാർഷ്ട്യം വർദ്ധിപ്പിക്കാനുതകുന്നതുമാണെന്ന്സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. രാജേന്ദ്രബാബു കമ്ീഷൻ നിശ്ചയിച്ച 5 ലക്ഷം രൂപ ഫീസ് എന്ന വ്യവസ്ഥയിൽ സർക്കാരുമായി കരാറൊപ്പിട്ട മാനേജ്മെന്റുകൾക്കും ഈ ഫീസ് ബാധമാക്കിയ കോടതി വിധി ഞെട്ടിപ്പിക്കുന്നതാണ്. മെറിറ്റ് വിദ്യാർത്ഥികളുടെ 25000 രൂപ മുതൽ രണ്ടരലക്ഷംവരെ ആയിരുന്ന ഫീസാണ് സർക്കാർ 5 ലക്ഷമാക്കിയതും കോടതി വിധിയിലൂടെ മാനേജ്മെന്റുകൾ 11 ലക്ഷമാക്കി വാങ്ങിയതും. ഈ തുക മുടക്കി എങ്ങനെയാണ് സാധാരണക്കാരന്റെ കുട്ടികൾ പഠിക്കുക. ഏകീകൃത ഉയർന്ന ഫീസ് എന്ന ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷന്റെ ധിക്കാരപൂർവ്വമായ നിലപാടിന് ഇതോടെ കോടതി വഴി അംഗീകാരം ലഭിച്ചിരിക്കുകയാണ്. കേരള സർക്കാർ കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ വലിയ അലംഭാവമാണ് കാട്ടിയത്. മാനേജ്മെന്റുകളുമായി സർക്കാർ ഒത്തുകളിക്കുന്നത
തിരുവനന്തപുരം : സ്വാശ്രയമെഡിക്കൽ കോളജ് ഫീസ് പ്രതിവർഷം 11 ലക്ഷമാക്കിയ സുപ്രിം കോടതി വിധി സാധാരണക്കാരായ വിദ്യാർത്ഥികളുടെ പ്രതീക്ഷയെ തല്ലിക്കെടുത്തുന്നതും വിദ്യാഭ്യാസക്കച്ചവടക്കാരുടെ ധാർഷ്ട്യം വർദ്ധിപ്പിക്കാനുതകുന്നതുമാണെന്ന്സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
രാജേന്ദ്രബാബു കമ്ീഷൻ നിശ്ചയിച്ച 5 ലക്ഷം രൂപ ഫീസ് എന്ന വ്യവസ്ഥയിൽ സർക്കാരുമായി കരാറൊപ്പിട്ട മാനേജ്മെന്റുകൾക്കും ഈ ഫീസ് ബാധമാക്കിയ കോടതി വിധി ഞെട്ടിപ്പിക്കുന്നതാണ്. മെറിറ്റ് വിദ്യാർത്ഥികളുടെ 25000 രൂപ മുതൽ രണ്ടരലക്ഷംവരെ ആയിരുന്ന ഫീസാണ് സർക്കാർ 5 ലക്ഷമാക്കിയതും കോടതി വിധിയിലൂടെ മാനേജ്മെന്റുകൾ 11 ലക്ഷമാക്കി വാങ്ങിയതും. ഈ തുക മുടക്കി എങ്ങനെയാണ് സാധാരണക്കാരന്റെ കുട്ടികൾ പഠിക്കുക. ഏകീകൃത ഉയർന്ന ഫീസ് എന്ന ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷന്റെ ധിക്കാരപൂർവ്വമായ നിലപാടിന് ഇതോടെ കോടതി വഴി അംഗീകാരം ലഭിച്ചിരിക്കുകയാണ്.
കേരള സർക്കാർ കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ വലിയ അലംഭാവമാണ് കാട്ടിയത്. മാനേജ്മെന്റുകളുമായി സർക്കാർ ഒത്തുകളിക്കുന്നതാണ് ഇതിന് കാരണം. ഇടതു സർക്കാറിന്റെ കൊടിയ വഞ്ചനയാണിതെന്നും ഇതിന് കേരള ജനത ഇടതുപക്ഷത്തോട് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.