- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാദിയയുടെ വീട്ടു തടങ്കൽ: കേരള സർക്കാർ ഇടപെടണം - ഹമീദ് വാണിയമ്പലം
തിരുവനന്തപുരം : ഹാദിയയെ പിതാവിന്റെ സംരക്ഷണയിൽ വിട്ടയച്ച കോടതി വിധിയുടെ മറവിൽ വീട്ടു തടങ്കലിലാക്കിയിരിക്കുന്നത് മനുഷ്യാവകാശ ലംഘനവും നിയമ വിരുദ്ധവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. 25 വയസ്സുള്ള സ്വയം പ്രാപ്തിയുള്ള സ്ത്രീയെ അവരുടെ എല്ലാ പൗരാവകാശങ്ങളും തടഞ്ഞ് തടങ്കലിലാക്കിയിരിക്കുന്നത് ഏത് നീയിയുടെ അടിസ്ഥാത്തിലാണ്. ഇതേ പ്രായത്തിലുള്ള പുരുഷനാണെങ്കിൽ ഇത്തരത്തിൽ വിട്ടിൽ പൂട്ടിയിടുമോ. കടുത്ത സ്ത്രീവിരുദ്ധത കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. ഹാദിയ ബി.എച്ച്.എം.എസ് ബിരുദധാരിയാണ്. ഡോക്ടറെന്ന നിലയിൽ സമൂഹത്തിന് സേവനം ചെയ്യേണ്ടവരെ അടുച്ചു പൂട്ടിയിടുന്നത് സമൂഹത്തോടു ചെയ്യുന്ന ദ്രോഹമാണ്. കേരളാ പൊലീസ് ഇവിടെ സംഘ്പരിവാർ പറയുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. മാധ്യമ പ്രവർത്തകരെയും സാമൂഹ്യപ്രവർത്തകരെയും ഹാദിയയെ സന്ദർശിക്കുന്നതിനെ വിലക്കുന്നതും അവർക്കെതിരെ ബീ.ജെ.പി നേതാക്കൾ പറയുന്ന തരത്തിൽ കേസെടുക്കുകയുമാണ് പൊലീസ്. കേരള സർക്കാരിന് പൊലീസിനുമേൽ നിയന്ത്രണമില്ലാതായിരിക്കുന്ന
തിരുവനന്തപുരം : ഹാദിയയെ പിതാവിന്റെ സംരക്ഷണയിൽ വിട്ടയച്ച കോടതി വിധിയുടെ മറവിൽ വീട്ടു തടങ്കലിലാക്കിയിരിക്കുന്നത് മനുഷ്യാവകാശ ലംഘനവും നിയമ വിരുദ്ധവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. 25 വയസ്സുള്ള സ്വയം പ്രാപ്തിയുള്ള സ്ത്രീയെ അവരുടെ എല്ലാ പൗരാവകാശങ്ങളും തടഞ്ഞ് തടങ്കലിലാക്കിയിരിക്കുന്നത് ഏത് നീയിയുടെ അടിസ്ഥാത്തിലാണ്. ഇതേ പ്രായത്തിലുള്ള പുരുഷനാണെങ്കിൽ ഇത്തരത്തിൽ വിട്ടിൽ പൂട്ടിയിടുമോ. കടുത്ത സ്ത്രീവിരുദ്ധത കൂടിയാണ് ഇത് വ്യക്തമാക്കുന്നത്.
ഹാദിയ ബി.എച്ച്.എം.എസ് ബിരുദധാരിയാണ്. ഡോക്ടറെന്ന നിലയിൽ സമൂഹത്തിന് സേവനം ചെയ്യേണ്ടവരെ അടുച്ചു പൂട്ടിയിടുന്നത് സമൂഹത്തോടു ചെയ്യുന്ന ദ്രോഹമാണ്. കേരളാ പൊലീസ് ഇവിടെ സംഘ്പരിവാർ പറയുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. മാധ്യമ പ്രവർത്തകരെയും സാമൂഹ്യപ്രവർത്തകരെയും ഹാദിയയെ സന്ദർശിക്കുന്നതിനെ വിലക്കുന്നതും അവർക്കെതിരെ ബീ.ജെ.പി നേതാക്കൾ പറയുന്ന തരത്തിൽ കേസെടുക്കുകയുമാണ് പൊലീസ്.
കേരള സർക്കാരിന് പൊലീസിനുമേൽ നിയന്ത്രണമില്ലാതായിരിക്കുന്നു. ഹാദിയയുടെ അന്യായ വീട്ടു തടങ്കൽ അവസാനിപ്പിക്കാനും സ്വാഭാവിക ജീവിതം പുലർത്താനുള്ള ഹാദിയയുടെ അവകാശത്തിനും വേണ്ടി കേരള സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു