- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ചാണ്ടിയെ പുറത്താക്കണം -ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: കായൽ കൈയേറ്റം, നികുതി വെട്ടിപ്പ്, ഭൂമി കൈയേറ്റം തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങൾ നേരിടുന്ന തോമസ് ചാണ്ടിയെ മന്ത്രി സഭയിൽ നിന്ന് മുഖ്യമന്ത്രി പുറത്തക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ആരോപണങ്ങളുയർന്നിട്ടും മുഖ്യമന്ത്രി പറയാതെ രാജിവെക്കില്ലെന്ന തോമസ് ചാണ്ടിയുടെ നിലപാട് രാഷ്ട്രീയ ധാർമികതക്ക് നിരക്കുന്നതല്ല. സുതാര്യവും നീതിപൂർവകവുമായ അന്വേഷണം നടക്കണമെങ്കിൽ തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തുണ്ടാകാൻ പാടില്ല. ആരോപണമുയർന്നപ്പോൾ ജയരാജനെ മാറ്റി നിർത്തിയ ഇടതുമുന്നണിയുടെ കീഴ്‌വഴക്കം തോമസ് ചാണ്ടിയുടെ കാര്യത്തിൽ പാലിക്കാൻ പിണറായി തയ്യാറാകത്തത് ദുരൂഹമാണ്. രാഷ്ട്രീയ ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി ഒരു നിമിഷം പോലും പാഴാക്കാതെ തോമസ് ചാണ്ടിയെ പുറത്താക്കുകയാണ് വേണ്ടത്
തിരുവനന്തപുരം: കായൽ കൈയേറ്റം, നികുതി വെട്ടിപ്പ്, ഭൂമി കൈയേറ്റം തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങൾ നേരിടുന്ന തോമസ് ചാണ്ടിയെ മന്ത്രി സഭയിൽ നിന്ന് മുഖ്യമന്ത്രി പുറത്തക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
ആരോപണങ്ങളുയർന്നിട്ടും മുഖ്യമന്ത്രി പറയാതെ രാജിവെക്കില്ലെന്ന തോമസ് ചാണ്ടിയുടെ നിലപാട് രാഷ്ട്രീയ ധാർമികതക്ക് നിരക്കുന്നതല്ല. സുതാര്യവും നീതിപൂർവകവുമായ അന്വേഷണം നടക്കണമെങ്കിൽ തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തുണ്ടാകാൻ പാടില്ല. ആരോപണമുയർന്നപ്പോൾ ജയരാജനെ മാറ്റി നിർത്തിയ ഇടതുമുന്നണിയുടെ കീഴ്‌വഴക്കം തോമസ് ചാണ്ടിയുടെ കാര്യത്തിൽ പാലിക്കാൻ പിണറായി തയ്യാറാകത്തത് ദുരൂഹമാണ്. രാഷ്ട്രീയ ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി ഒരു നിമിഷം പോലും പാഴാക്കാതെ തോമസ് ചാണ്ടിയെ പുറത്താക്കുകയാണ് വേണ്ടത്
Next Story