തിരുവനന്തപുരം: എറണാകുളം തൃപ്പൂണിത്തുറ ആർഷ വിദ്യാകേന്ദ്രത്തിൽ പീഡനത്തിനിരയായ യുവതിയുടെ പരാതി ആസ്പദമാക്കി ഈ സ്ഥാപനത്തിനെതിരെ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് മിശ്ര വിവാഹിതയായ ഈ യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.

കോൺസൻട്രേഷൻ ക്യാമ്പിനെക്കാൾ ഭയാനകമായ അവസ്ഥയിൽ 65 ഓളം സ്ത്രീകൾ ഇവിടെ ശാരീരികവും മാനസികവുമായ കൊടും പീഡനങ്ങൾ അനുഭവിക്കുന്നു എന്നത് നിസാരമായി കാണരുത്. സ്ഥാപന മേധാവി മനോജ് ആണ് പീഡനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന യുവതിയുടെ പരാതി കണക്കിലെടുത്ത് അയാളെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കണം.

സംഘ് പരിവാറിന് എന്ത് പ്രാകൃതമായ കുറ്റകൃത്യങ്ങളും ചെയ്യാൻ പൂർണ സ്വാതന്ത്ര്യമാണ് കേരളത്തിൽ എന്നത് അപമാനകരമാണ്. കേസിൽ ഹൈക്കോടതി ഇടപെടണ്ട എന്ന് സർക്കാർ അഭിഭാഷകൻ നിലപാട് സ്വീകരിച്ചത് സംഘ പരിവാറിനെ സഹായിക്കാൻ ആണ് എന്ന് കരുതേണ്ടിയിരിക്കുന്നു.ഇടതു സർക്കാർ സംഘ് പരിവാറിന് വിടുപണി ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു..