തിരുവനന്തപുരം : സർക്കാർ അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ ദലിത് എന്ന പദം ഉപയോഗിക്കുന്നത് നിരോധിച്ച കേരള ഇൻഫർമേഷൻ ആൻഡ് പി.ആർ വകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ചരിത്ര ബോധമില്ലാത്തതിനാലാണ് ഇത്തരമൊരു ഉത്തരവ് സർക്കാരിറക്കിയത്. മഹാരാഷ്ട്രയിലെ നവോത്ഥാന നായകൻ മഹാത്മ ഫൂലെ ആണ് രാജ്യത്തെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ ദലിതർ എന്നു വിശേഷിപ്പിച്ചത്.

ഭരണഘടനാ ശില്പി ഡോ. അംബേദ്കറാണ് ഈ പദം ആണ് താനുൾപ്പെട്ട ജനവിഭാഗത്തിനെ വിശേഷിപ്പിക്കാനുപയോഗിച്ചത്. ഇത്തരം ഒരുത്തരവ് ഇറക്കുകവഴി രാജ്യത്തെ നവോത്ഥാന പാരമ്പര്യത്തെ അധിഷേപിക്കുകയാണ് സർക്കാർ. ചരിത്രപരമായ കാരണങ്ങളാൽ താഴ്‌ത്തപ്പെട്ട ജവനിഭാഗങ്ങളെ വിശേഷിപ്പിക്കാൻ ആ ജനങ്ങളെ അവഹേളിക്കാത്ത പദമാണ് ദലിത് എന്നത്. അതിനാൽ ഉത്തരവ് പിൻവലിച്ച് കേരള സർക്കാർ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു