- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ പണം ധൂർത്തടിച്ച് കളിക്കുന്നു : ഹമീദ് വാണിയമ്പലം
തിരുവനന്തപുരം : ഇടതുമുന്നണി മന്ത്രിസഭയിലെ മുഖ്യമന്ത്രിയും മന്ത്രിമാരും പൊതു ഖജനാവിലെ പണം ധൂർത്തടിച്ച് തീർക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഓഖി ദുരന്ത ഫണ്ടുപയോഗിച്ച് പാർട്ടി സമ്മേളനത്തിനിടെ മുഖ്യമന്ത്രി ഹെലികോപ്റ്റർ യാത്ര പുറത്തറിഞ്ഞ അവസാന കാര്യം മാത്രമാണ്. ക്ഷേമ പെൻഷനുകളുൾപ്പെടെ സാധാരണക്കാരുടെ അവകാശങ്ങൾ കൊടുത്തു തീർക്കാൻ പോലും ഖജനാവിൽ പണമില്ലെന്ന് ധനമന്ത്രി പറയുമ്പോഴും മുഖ്യമന്ത്രിയും കൂട്ടരും ആഡംബര ജീവിതം തുടരുകയാണ്. യാതൊരു പ്രയോജനവുമില്ലാതെ ആശ്രിതരെയും സ്തുതിപാഠകരെയും ഉപദേശകരെ നിയമിച്ച് ലക്ഷക്കണക്കിന് രൂപയാണ് ശമ്പളയിനത്തിൽ അവർക്കുവേണ്ടി ചെലവഴിക്കുന്നത്. അധികാരത്തിലേറി ഒന്നരവർഷം പിന്നിടുമ്പോൾ ചികിത്സാ ചെലവിനത്തിൽ സംസ്ഥാനത്തെ മന്ത്രിമാർ ചെലവഴിച്ചത് 23 ലക്ഷം രൂപയാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് 4 ,82,467 രൂപ, ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് 3,81,846 രൂപ, വനം മന്ത്രി കെ രാജുവിന് 2,79,927 രൂപ എന്നിങ്ങനെ ചികിത്സക്കായി ചെലവാക്കിയിരിക്കുന്നു. ആരോഗ്യമന്
തിരുവനന്തപുരം : ഇടതുമുന്നണി മന്ത്രിസഭയിലെ മുഖ്യമന്ത്രിയും മന്ത്രിമാരും പൊതു ഖജനാവിലെ പണം ധൂർത്തടിച്ച് തീർക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.
ഓഖി ദുരന്ത ഫണ്ടുപയോഗിച്ച് പാർട്ടി സമ്മേളനത്തിനിടെ മുഖ്യമന്ത്രി ഹെലികോപ്റ്റർ യാത്ര പുറത്തറിഞ്ഞ അവസാന കാര്യം മാത്രമാണ്. ക്ഷേമ പെൻഷനുകളുൾപ്പെടെ സാധാരണക്കാരുടെ അവകാശങ്ങൾ കൊടുത്തു തീർക്കാൻ പോലും ഖജനാവിൽ പണമില്ലെന്ന് ധനമന്ത്രി പറയുമ്പോഴും മുഖ്യമന്ത്രിയും കൂട്ടരും ആഡംബര ജീവിതം തുടരുകയാണ്. യാതൊരു പ്രയോജനവുമില്ലാതെ ആശ്രിതരെയും സ്തുതിപാഠകരെയും ഉപദേശകരെ നിയമിച്ച് ലക്ഷക്കണക്കിന് രൂപയാണ് ശമ്പളയിനത്തിൽ അവർക്കുവേണ്ടി ചെലവഴിക്കുന്നത്. അധികാരത്തിലേറി ഒന്നരവർഷം പിന്നിടുമ്പോൾ ചികിത്സാ ചെലവിനത്തിൽ സംസ്ഥാനത്തെ മന്ത്രിമാർ ചെലവഴിച്ചത് 23 ലക്ഷം രൂപയാണ്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് 4 ,82,467 രൂപ, ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് 3,81,846 രൂപ, വനം മന്ത്രി കെ രാജുവിന് 2,79,927 രൂപ എന്നിങ്ങനെ ചികിത്സക്കായി ചെലവാക്കിയിരിക്കുന്നു. ആരോഗ്യമന്ത്രി ധരിക്കുന്ന കണ്ണടക്ക് മുപ്പതിനായിരും രൂപയാണ് ഖജനാവിൽ നിന്നെടുത്തതെന്ന് ആരോപണമുയർന്നിട്ടുണ്ട്. 7000 രൂപ ദിവസ വാടകയുള്ള സ്യൂട്ടിലാണ് മന്ത്രിയും കുടുംബവും ചികിത്സക്കായി താമസിച്ചത്. കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുകയാണ് പിണറായി മന്ത്രിസഭ. ധൂർത്തും ആഡംബര ജീവിതവും മുഖ്യമന്ത്രിയും മന്ത്രിമാരും അവസാനിപ്പിക്കണമെന്നും ഇടത് മന്ത്രിമാരുടെ ഒന്നരവർഷത്തെ ചെലവ് ധവളപത്രം പുറപ്പെടുപ്പിച്ച് ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.