- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടയമ്പാടിയിൽ ഭൂമി ദലിതർക്ക് വിട്ടു നൽകണം ; സമരത്തിനെതിരെ ആക്രമണം നടത്തിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കണം- ഹമീദ് വാണിയമ്പലം
തിരുവനന്തപുരം : വടയമ്പാടിയിൽ എൻ.എസ്.എസ് കൈയേറിയ പൊതു ഭൂമി തിരിച്ചു പിടിച്ച് ദലിതർക്ക് വിട്ടു നൽകി പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. സമരപന്തൽ പൊളിക്കുകയും സമരക്കാരെ അകാരണമായി ആക്രമിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പട്ടിക ജാതിക്കാർക്കെതിരയുള്ള പീഡനം തടയൽ വകുപ്പ് പ്രകാരം കേസെടുക്കണം. ജാതിമതിൽ വിരുദ്ധ പ്രക്ഷോഭത്തെ പൊലീസിനെ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുകയും മറുഭാഗത്ത് സമരത്തിനനുകൂലമായി മാർച്ച് സംഘടിപ്പിക്കുകയും ചെയ്യുന്ന സിപിഎം നിലപാട് ശുദ്ധ കാപട്യമാണ. പ്രക്ഷോഭം നയിച്ചവർക്കെതിരെ നടക്കുന്ന വേട്ടയാടൽ ഇടതു ഭരണത്തിൽ പൊലീസ് സംവിധാനം വെച്ചു പുലർത്തുന്ന ജാതി വിവേചനത്തിന്റെ പച്ചയായ തെളിവാണ് . സമരത്തിൽ പങ്കെടുത്തവരെയും സമരം പുറംലോകത്തെ അറിയിക്കുന്ന മാധ്യമ പ്രവർത്തകരെയും തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ് പൊലീസ്. കെ.പി.എം.എസ് നേതാവ് ശശിധരനെ പൊലീസ് വളഞ്ഞിട്ട് തല്ലുന്ന ദൃശ്യത്തിൽ തന്നെ പ്രകോപനമില്ലാതെയാണ് സമരക്കാരെ പൊലീസ് ആക്രമിച്ചതെന്നതിന് തെളിവാ
തിരുവനന്തപുരം : വടയമ്പാടിയിൽ എൻ.എസ്.എസ് കൈയേറിയ പൊതു ഭൂമി തിരിച്ചു പിടിച്ച് ദലിതർക്ക് വിട്ടു നൽകി പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. സമരപന്തൽ പൊളിക്കുകയും സമരക്കാരെ അകാരണമായി ആക്രമിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പട്ടിക ജാതിക്കാർക്കെതിരയുള്ള പീഡനം തടയൽ വകുപ്പ് പ്രകാരം കേസെടുക്കണം. ജാതിമതിൽ വിരുദ്ധ പ്രക്ഷോഭത്തെ പൊലീസിനെ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുകയും മറുഭാഗത്ത് സമരത്തിനനുകൂലമായി മാർച്ച് സംഘടിപ്പിക്കുകയും ചെയ്യുന്ന സിപിഎം നിലപാട് ശുദ്ധ കാപട്യമാണ.
പ്രക്ഷോഭം നയിച്ചവർക്കെതിരെ നടക്കുന്ന വേട്ടയാടൽ ഇടതു ഭരണത്തിൽ പൊലീസ് സംവിധാനം വെച്ചു പുലർത്തുന്ന ജാതി വിവേചനത്തിന്റെ പച്ചയായ തെളിവാണ് . സമരത്തിൽ പങ്കെടുത്തവരെയും സമരം പുറംലോകത്തെ അറിയിക്കുന്ന മാധ്യമ പ്രവർത്തകരെയും തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ് പൊലീസ്. കെ.പി.എം.എസ് നേതാവ് ശശിധരനെ പൊലീസ് വളഞ്ഞിട്ട് തല്ലുന്ന ദൃശ്യത്തിൽ തന്നെ പ്രകോപനമില്ലാതെയാണ് സമരക്കാരെ പൊലീസ് ആക്രമിച്ചതെന്നതിന് തെളിവാണ്. ഇക്കാര്യത്തിൽ കേരളം ഭരിക്കുന്നവർക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മാർച്ച് നടത്തുകയല്ല പ്രശനം പരിഹരിക്കുകയാണ് വേണ്ടത്. സമരക്കാർക്കെതിരെയുള്ള സകല കള്ളക്കസേകളും പിൻവലിക്കണം. വടയമ്പാടിയിൽ നടക്കുന്ന ജാതിമതിൽ വിരുദ്ധ പ്രക്ഷോഭത്തെ പാർട്ടി തുടർന്നും പിന്തുണക്കും. സമരക്കാർക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ, പട്ടിക ജാതി കമ്മീഷൻ എന്നിവിടങ്ങളിൽ പാർട്ടി പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.