തിരുവനന്തപുരം: കറൻസി പിൻവലിക്കലിലൂടെ മോദി സർക്കാർ കൊണ്ടുവന്ന സാമ്പത്തികാടിയന്തിരാവസ്ഥ മോദിയുടെ ജനവിരുദ്ധ ഭരണത്തിന്റെ അന്ത്യം കുറിക്കാനിടയാക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എ ഷഫീഖ്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച റിസർവ്വ് ബാങ്ക് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കള്ളപ്പണക്കാരെ പിടിക്കാനെന്ന പേരിൽ സാധാരണക്കാരെ കെണിവച്ച് പിടിക്കകയായിരുന്നു സർക്കാർ. ബാങ്കുകളുടെ മുന്നിൽ ക്യൂ നിൽക്കുന്നത് സാധാരണക്കാരണ്. വൻ തോതിൽ ഉദ്പാദനം കുറയുകയും ടാക്സടക്കമുള്ള വരുമാകാര്യങ്ങളിൽ വൻഇടിവുമാണ് കഴിഞ്ഞ 6 ദിവസങ്ങളായി നടക്കുന്നത്. ചില്ലറ വ്യാപാര മേഖല തകർന്നു. ഉദ്പാദനം വൻ തോതിൽ കുറഞ്ഞിരിക്കുന്നു. തങ്ങളുടെ കൈവശം റിസർവ്വ ബാങ്ക് ഗവർണ്ണർ മൂല്യം ഉറപ്പ് നൽകിയ നോട്ടുകളുണ്ടായിരിക്കെ അത്ുകൊണ്ട് പ്രത്യേക വിലയില്ലാത്ത അവസ്ഥയാണിപ്പോൾ.

ബാങ്കിൽ ഏറെ നേരം പണിപ്പെട്ട് ക്യൂ നിന്നാൽ ലഭിക്കുന്ന 2000 രൂപ നോട്ട് എവിടെയും എടുക്കുന്നില്ല. ഒരാൾക്ക് 4000 രൂപ മാറ്റിയെടുക്കാമെന്നത് 4500 ആക്കിയതുകൊണ്ട് യാതൊരു മെച്ചവുമില്ല, അതിന് തന്നെ ബാങ്കുകളിൽ പണം ഇല്ല. രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഗുരുതരമായി ബാധിച്ച ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണം. കള്ളപ്പണകാകാരെ നേരിടാനാണെങ്കിൽ സ്വിസ് ബാങ്കിൽ നിക്ഷേപിച്ച വരെ ആദ്യം പിടികൂടട്ടെ. ബാങ്കുകളിൽ നിന്ന് വൻ തുക വായ്പയെടുത്ത് മുങ്ങാൻ മല്യയെപ്പോലുള്ളവരെ സഹായിച്ച സർക്കാരണ് ഇപ്പോൾ ഇത്തരത്തിൽ ന്യായവുമായി വരുനന്നത് എന്നത് പരിഹാസ്യമാണ്.

വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീദ് ഖാലിദ്, തിരുവനന്തപുരംരം ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ, ജില്ലാ ജനറൽ സെക്ട്രറി മധുകല്ലറ, ട്രഷറർ ഗഫൂർ മംഗലപുര, ജില്ലാ സെക്രട്ടറി സലാഹുദ്ദീൻ തുടങ്ങിയവർ സംസാസിരിച്ചു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്തെ റിസർവ്വ ബാങ്ക് ഓഫീസിലേക്ക് മാർച്ച് നടന്നു. വരും ദിവസങ്ങളിൽ പ്രക്ഷോഭ പരിപാടികൾ ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ ശക്തമായ പ്രതിഷേധ പ്രക്ഷോഭപരിപാടികൾ സടത്താൻ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു.