- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘ്പരിവാർ ഭരണത്തിൽ ഇന്ത്യയിൽ തൊഗാഡിയക്കുപോലും സുരക്ഷ ഇല്ലാതായി - ഹമീദ് വാണിയമ്പലം
തിരുവനന്തപുരം : സംഘ്പരിവാർ ഭരണത്തിൽ തൊഗാഡിയക്കുപോലും സുരക്ഷ ലഭിക്കാത്ത സാഹചര്യമുണ്ടായിരിക്കുന്നതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ബിജെപി സർക്കാർ നിയന്ത്രിക്കുന്ന രാജസ്ഥാൻ പൊലീസ് തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരവധി മുസ്ലിം ചെറുപ്പക്കാരെ പൊലീസ് വധിച്ചപ്പോൾ അതാഘോഷിച്ച തൊഗാഡിയക്ക് ഇങ്ങനെ ഒരു പേടി വന്നത് കാവ്യ നീതിയാണെങ്കിലും ജനാധിപത്യ ഇന്ത്യയിലെ പൊലീസ് സേന ഈ അവസ്ഥയിലാണ് എന്നത് ആശങ്കാജനകമാണ്. ഗുജറാത്ത് നിയമസഭാ അംഗം ജിഗ്നേഷ് മേവാനി തന്നെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്താൻ ബിജെപി സർക്കാർ പദ്ധതി മെനയുന്നതായി ആരോപിച്ചിട്ടുണ്ട്. സൊഹ്രാബുദ്ദീൻ വ്യജ ഏറ്റുമുട്ടൽ കേസിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പങ്കിനെപ്പറ്റി നിരവധി ആരോപണങ്ങൾ വന്നതും ആ കേസ് വാദം കേട്ട ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞതും രാജ്യത്തെ ജനങ്ങൾ കണ്ടതാണ്. ബിജെപിയുമായോ അമിത്ഷായുമായോ വിയോജിക്കുന്ന ആരും രാജ്യത്ത് സുരക്ഷിതരല്ല എ
തിരുവനന്തപുരം : സംഘ്പരിവാർ ഭരണത്തിൽ തൊഗാഡിയക്കുപോലും സുരക്ഷ ലഭിക്കാത്ത സാഹചര്യമുണ്ടായിരിക്കുന്നതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ബിജെപി സർക്കാർ നിയന്ത്രിക്കുന്ന രാജസ്ഥാൻ പൊലീസ് തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരവധി മുസ്ലിം ചെറുപ്പക്കാരെ പൊലീസ് വധിച്ചപ്പോൾ അതാഘോഷിച്ച തൊഗാഡിയക്ക് ഇങ്ങനെ ഒരു പേടി വന്നത് കാവ്യ നീതിയാണെങ്കിലും ജനാധിപത്യ ഇന്ത്യയിലെ പൊലീസ് സേന ഈ അവസ്ഥയിലാണ് എന്നത് ആശങ്കാജനകമാണ്.
ഗുജറാത്ത് നിയമസഭാ അംഗം ജിഗ്നേഷ് മേവാനി തന്നെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്താൻ ബിജെപി സർക്കാർ പദ്ധതി മെനയുന്നതായി ആരോപിച്ചിട്ടുണ്ട്. സൊഹ്രാബുദ്ദീൻ വ്യജ ഏറ്റുമുട്ടൽ കേസിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പങ്കിനെപ്പറ്റി നിരവധി ആരോപണങ്ങൾ വന്നതും ആ കേസ് വാദം കേട്ട ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞതും രാജ്യത്തെ ജനങ്ങൾ കണ്ടതാണ്. ബിജെപിയുമായോ അമിത്ഷായുമായോ വിയോജിക്കുന്ന ആരും രാജ്യത്ത് സുരക്ഷിതരല്ല എന്നതാണ് ഈ സംഭവങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നത്. പൊലീസ് സേനയും നീതി പീഠവും സംഘ്പരിവാർ താൽപര്യങ്ങളിലാണ് മുന്നോട്ട് പോകുന്നത്.
ഇത് രാജ്യത്തെ നിയമ പാലന നീതി നിർവഹണ സംവിധാനങ്ങളിൽ അവിശ്വാസം സൃഷ്ടിക്കപ്പെടുന്നു. ഈ സാഹചര്യം രാജ്യത്തിന് അപകടകരമാണ്. പൊലീസ് സേനയെ നിയന്ത്രിക്കുകയും അവരെ നിയമപരമായി മാത്രം പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഭരണകൂടം രാജ്യത്ത് രൂപപ്പെടുക മാത്രമാണ് ഇതിന് പോംവഴി. ഇതിനായി ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.