- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടയമ്പാടിയിലെ പൊലീസ് - സംഘ്പരിവാർ അതിക്രമങ്ങളിൽ പ്രതിഷേധിക്കുക : വെൽഫെയർ പാർട്ടി
തിരുവനന്തപുരം : വടയമ്പാടിയിൽ ദലിത് ആത്മാഭിമാന കൺവഷനിൽ പങ്കെടുക്കാനെത്തിയ കെ.കെ കൊച്ച്, കെ.കെ ബാബുരാജ് തുടങ്ങിയവരടക്കമുള്ള ദലിത് നേതാക്കളെയും സാമൂഹ്യ പ്രവർത്തകരെയും അന്യായമായി പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിക്കാൻ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. ജാതിമതിലിനെതിരെ പ്രതിഷേധിക്കാനെത്തുന്നവരെ തടയാനെന്ന പേരിൽ ഹിന്ദു ഐക്യവേദിയുടെ ബാനറിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി നിന്ന സംഘ്പരിവാർ പ്രവർത്തകർ ദലിത് നേതാക്കളെയും സമരപ്രവർത്തകരെയും ആക്രമിച്ചപ്പോൾ പൊലീസ് നോക്കിനിൽക്കുകയും അക്രമികൾക്ക് സംരക്ഷണം നൽകുകയും ചെയ്യുകയായിരുന്നു. പ്രകടനം നടത്താനും സംഘംചേരാനും നിയന്ത്രണമേർപ്പെടുത്തി എന്നു പൊലീസ് ദലിത് ആത്മാഭിമാന കൺവൻഷനിലെത്തിയവരോട് പറഞ്ഞ സ്ഥലത്ത് സംഘ്പരിവാർ പ്രവർത്തകർ സംഘ് ചേർന്ന് അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായി. ഇടതുപക്ഷ സർക്കാർ നിയന്ത്രിക്കുന്ന കേരള പൊലീസിന്റെ പച്ചയായ ജാതി വിവേചനമാണ് വടയമ്പാടിയിൽ കാണുന്നത്. ജാതിമതിലിനെതിരെ വടയമ്പാടിയിൽ നട
തിരുവനന്തപുരം : വടയമ്പാടിയിൽ ദലിത് ആത്മാഭിമാന കൺവഷനിൽ പങ്കെടുക്കാനെത്തിയ കെ.കെ കൊച്ച്, കെ.കെ ബാബുരാജ് തുടങ്ങിയവരടക്കമുള്ള ദലിത് നേതാക്കളെയും സാമൂഹ്യ പ്രവർത്തകരെയും അന്യായമായി പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിക്കാൻ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
ജാതിമതിലിനെതിരെ പ്രതിഷേധിക്കാനെത്തുന്നവരെ തടയാനെന്ന പേരിൽ ഹിന്ദു ഐക്യവേദിയുടെ ബാനറിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി നിന്ന സംഘ്പരിവാർ പ്രവർത്തകർ ദലിത് നേതാക്കളെയും സമരപ്രവർത്തകരെയും ആക്രമിച്ചപ്പോൾ പൊലീസ് നോക്കിനിൽക്കുകയും അക്രമികൾക്ക് സംരക്ഷണം നൽകുകയും ചെയ്യുകയായിരുന്നു.
പ്രകടനം നടത്താനും സംഘംചേരാനും നിയന്ത്രണമേർപ്പെടുത്തി എന്നു പൊലീസ് ദലിത് ആത്മാഭിമാന കൺവൻഷനിലെത്തിയവരോട് പറഞ്ഞ സ്ഥലത്ത് സംഘ്പരിവാർ പ്രവർത്തകർ സംഘ് ചേർന്ന് അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായി. ഇടതുപക്ഷ സർക്കാർ നിയന്ത്രിക്കുന്ന കേരള പൊലീസിന്റെ പച്ചയായ ജാതി വിവേചനമാണ് വടയമ്പാടിയിൽ കാണുന്നത്. ജാതിമതിലിനെതിരെ വടയമ്പാടിയിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണക്കേണ്ടത് കേരളത്തിലെ പുരോഗമന ബോധമുള്ള മുഴുവൻപേരുടെയും ബാധ്യതയാണ്. കേരളാ പൊലീസിന്റെ ജാതിവിവേചനത്തിനെതിരെയും സമര നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു