- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി ഭരണത്തിൽ കടലും കുത്തകകൾ സ്വന്തമാക്കുന്നു - ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: കോർപറേറ്റ് അകമ്പടിയോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദി രാജ്യം പൂർണ്ണമായും കുത്തക മുതലാളിത്തത്തിന് തീറെഴുതുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മീനാകുമാരി കമ്മീഷനെ മുൻനിർത്തി രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ തകർക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണ്. ഇതുവഴി വൻ സംഘർഷത്തിന് സർക്ക
തിരുവനന്തപുരം: കോർപറേറ്റ് അകമ്പടിയോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദി രാജ്യം പൂർണ്ണമായും കുത്തക മുതലാളിത്തത്തിന് തീറെഴുതുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മീനാകുമാരി കമ്മീഷനെ മുൻനിർത്തി രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ തകർക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണ്. ഇതുവഴി വൻ സംഘർഷത്തിന് സർക്കാർ സ്വയം വഴി തുറക്കുകയാണ്. തിരുവനന്തപുരം പെരുമാതുറയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച കടൽ തിരിച്ചു പിടിക്കൽ പ്രഖ്യാപനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി വിഭവങ്ങൾ അദാനിയും അംബാനിയുമെല്ലാം കൈവശപ്പെടുത്തി. മോദിയുടെ ദേശഭക്തി കപടമാണ്. സ്വന്തം ജനതയുടെ ഉപജീവനം തകർത്ത് വൻകിടക്കാർക്ക് പണംവാരാൻ ബിജെപി സർക്കാർ പാദസേവ ചെയ്യുകയാണ്. വിദേശ മത്സ്യബന്ധന കപ്പലുകൾക്കുള്ള ലൈസൻസ് മുരാരി കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ റദ്ദാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. തെരഞ്ഞെടുപ്പ് സമയത്ത് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുമെന്നും കേന്ദ്രത്തിൽ ഫിഷറീസ് വകുപ്പ് രൂപീകരിക്കുമെന്നും പറഞ്ഞ മോദി കോർപറേറ്റുകൾക്ക് വേണ്ടി ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെ അനാഥരാക്കുകയാണ്. ഇതിനെതിരായി മത്സ്യത്തൊഴിലാളികളും തീരദേശ ജനതയും നടത്തുന്ന പോരാട്ടത്തിന് വെൽഫെയർ പാർട്ടി ശക്തിപകരും. തെറ്റായ തീരുമാനം സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കടലാണ് മത്സ്യത്തൊഴിലാളികളുടെ ജീവൻ. ജീവനും ജീവിതവും കവർന്നെടുക്കാൻ ആര് ശ്രമിച്ചാലും ജീവൻ നൽകി പൊരുതുമെന്നും മീനാകുമാരി കമ്മീഷൻ നിശ്ചയിക്കുന്ന നിരോധിത മേഖല മത്സ്യത്തൊഴിലാളികൾ അംഗീകരിക്കില്ലെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ സെക്രട്ടറി ടി പീറ്റർ പറഞ്ഞു. എസ്‌യുസിഐ സംസ്ഥാന കമ്മിറ്റിയംഗം എം ഷാജർഖാൻ, അഡ്വ. ഹസ്സൻ, മധു കല്ലറ എന്നിവർ സംസാരിച്ചു. അഷ്‌റഫ് കല്ലറ സ്വാഗതവും അബ്ദുസലാം നന്ദിയും പറഞ്ഞു. നൂറ് കണക്കിന് കടലിൽ ഇറങ്ങിനിന്ന് തിരിച്ചുപിടിക്കൽ പ്രഖ്യാപനം നടത്തി. കോഴിക്കോട് കടപ്പുറത്തും സമ്മേളനം നടന്നു. ഫോർട്ട് കൊച്ചി, പൊന്നാനി എന്നിവിടങ്ങളിൽ ഇന്ന് (01-01-2015) സമര പ്രഖ്യാപനം നടക്കും.