തിരുവനന്തപുരം: പശുവിന്റെ പേരിൽ രാജ്യത്ത് മുസ്ലിങ്ങളെയും ദളിതുകളെയും അരുംകൊല ചെയ്യുന്ന സംഘ്പരിവാർ ഭീകരതക്കെതിരെ ദേശീയ വ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായി കേരളത്തിൽ 14 ജില്ലകളിലും വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന ജനമുന്നേറ്റ റാലികൾക്ക് ഇന്ന് (ജൂലൈ 14) തൃശൂരിൽ തുടക്കം കുറിക്കും.

സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം റാലി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം (ജൂലൈ 22), കൊല്ലം (ജൂലൈ 27), ആലപ്പുഴ (31), കോട്ടയം (ആഗസ്റ്റ 2), പത്തനംതിട്ട (ഓഗസ്റ്റ് 5), ഇടുക്കി (ഓഗസ്റ്റ് 3), എറണാകുളം (ജൂലൈ 21), പാലക്കാട് (ജൂലൈ 24), മലപ്പുറം (ജൂലൈ 29), കോഴിക്കോട് (ജൂലൈ 28), കണ്ണൂർ (ജൂലൈ 26), വയനാട് (ജൂലൈ 25), കോസർകോഡ് (ജൂലൈ 20) എന്നിങ്ങനെയാണ് റാലികൽ. ദേശീയ പ്രസിഡന്റ് എസ്.ക്യൂ.ആർ ഇല്യാസ്, ജനറൽ സെക്രട്ടറി പി.സി ഹംസ, സെക്രട്ടറി കെ.അംബുജാക്ഷൻ, വിവിധ സംസ്ഥാന നേതാക്കൾ തുടങ്ങിയവർ റാലികളെ അഭിസംബോധന ചെയ്യും