- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യനയം അട്ടിമറി ഉമ്മൻ ചാണ്ടിയുടെ ഗൂഢാലോചന - വെൽഫെയർ പാർട്ടി
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി തിരക്കഥ തയ്യാറാക്കി നടപ്പിലാക്കിയ നാടകമായിരുന്നു യുഡിഎഫിന്റെ മദ്യ നയമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ എ ഷെഫീഖ്. വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡ്രൈ ഡേ പ്രഖ്യാപി
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി തിരക്കഥ തയ്യാറാക്കി നടപ്പിലാക്കിയ നാടകമായിരുന്നു യുഡിഎഫിന്റെ മദ്യ നയമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ എ ഷെഫീഖ്. വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡ്രൈ ഡേ പ്രഖ്യാപിച്ചത് ആലോചനയില്ലാതെയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ലഹരിയിലായിരുന്നോ മുഖ്യമന്ത്രി മദ്യനയം പ്രഖ്യാപിച്ചത്. ബാറുടമകളുമായി ഒത്തുകളിച്ചു നടത്തിയ കോഴയാരോപണവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് എന്ന് ഭരണകക്ഷി ചീഫ് വിപ്പ് തന്നെ പറഞ്ഞിട്ടുണ്ട്. കേസുകൾ തോറ്റുകൊടുക്കാനായി മാത്രമാണ് സർക്കാറിന്റെ പ്രോസിക്യൂട്ടർമാരും പ്ലീഡർമാരും കോടതിയിലെത്തുന്നത്. മദ്യനിരോധനം എന്ന ആശയം തന്നെ ഇല്ലാതാക്കാൻ കോടതിയെ മറയാക്കുകയാണ് സർക്കാർ. കേരളത്തിലെ ജനത ആഗ്രഹിച്ച മദ്യനിരോധനം അട്ടിമറിച്ചതിന് ഉമ്മൻ ചാണ്ടി വലിയ വിലകൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സജീദ്, ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് കല്ലറ, ജില്ലാ വൈസ് പ്രസിഡന്റ് ഹുസൈൻ മാടൻവിള, ജില്ലാ കമ്മറ്റിയംഗം മനോജ്കുമാർ തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്തു.