- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികാര്യ മന്ത്രാലയം നിർത്തലാക്കുന്ന നടപടി പിൻവലിക്കണം ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: 2.5 കോടിയോളം വരുന്ന പ്രവാസി ഇന്ത്യക്കാരുടെ സമഗ്ര ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടി 2004ൽ രൂപീകരിക്കപ്പെട്ട പ്രവാസികാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള മോദി സർക്കാറിന്റെ തീരുമാനം പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സാമ്പ
തിരുവനന്തപുരം: 2.5 കോടിയോളം വരുന്ന പ്രവാസി ഇന്ത്യക്കാരുടെ സമഗ്ര ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടി 2004ൽ രൂപീകരിക്കപ്പെട്ട പ്രവാസികാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള മോദി സർക്കാറിന്റെ തീരുമാനം പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും കൂടുതൽ നടപടികൾ ഉണ്ടാവേണ്ട സന്ദർഭത്തിൽ, നിലവിലുള്ള സംവിധാനം ഇല്ലാതാക്കി പ്രവാസികളെ ദ്രോഹിക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്.
സംഘർഷാത്മകമായ ഒട്ടേറെ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടുന്ന വിദേശകാര്യ വകുപ്പിനെ ഒരു ഉപവകുപ്പാക്കി പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ കഴിയില്ല. സുരക്ഷിതമായ തൊഴിൽ മേഖല, പ്രവാസി പുനരധിവാസം, പ്രവാസികൾക്ക് വരുമാന വർദ്ധനവിനുള്ള പദ്ധതികൾ, ക്ഷേമ പ്രവർത്തനങ്ങൾ, ആരോഗ്യ സാംസ്‌കാരിക ശാസ്ത്ര മേഖലകളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, ധനകാര്യ എമിഗ്രേഷൻ, മാനേജ്‌മെന്റ് രംഗങ്ങളിലെ സേവന പ്രവർത്തനങ്ങൾ, യാത്രാ സൗകര്യങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങൾ പ്രവാസി വകുപ്പ് ചെയ്തുവന്നതാണ്.
ഇത് ഒട്ടും തൃപ്തികരമായിരുന്നില്ല. രാജ്യത്തിന് കോടികൾ നേടിത്തരുന്ന പ്രവാസികൾക്ക് വേണ്ടിയുള്ള ചെലവ് വെട്ടിക്കുറച്ചല്ല സർക്കാർ ചെലവ് കുറക്കേണ്ടത്. വർഷത്തിലൊരിക്കൽ പ്രവാസിഭാരതീയദിവസ് സംഘടിപ്പിച്ചാൽ പ്രവാസി ക്ഷേമമാകുമെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികളെ ദോഷകരമായി ബാധിക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ സമീപനം സ്വീകരിക്കണമെന്നും പ്രവാസി മലയാളികളെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ കുറിച്ച് ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.