തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രി സഭയിൽ ദലിത് പ്രാതിനിധ്യം ഒന്നു മാത്രമാക്കി ചുരുക്കിയത് പ്രതിഷേധാർഹമാണെന്നും അത് വർദ്ധിപ്പിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ആദിവാസി വിഭാഗത്തിൽ നിന്ന് ആരെയും ഉൾപ്പെടുത്തിയിട്ടില്ലെന്നതും പാർശ്വവത്കൃത ജനതയുടെ അധികാര പങ്കാളിത്തത്തോട് എൽ.ഡി.എഫ് പുലർത്തുന്ന പ്രതിലോമ സമീപനത്തിന്റെ സൂചയാണ്.

91 അംഗ ഇടതുപക്ഷ നിയമസഭാ കക്ഷിയിൽ 12 ദലിത് പ്രതിനിധികളാണുള്ളത്. ആദിവാസി വിഭാഗത്തിൽ നിന്നും ഇടതുപക്ഷത്തിന് നിയമ സഭയിൽ പ്രാതിനിധ്യമുണ്ട്. ആദിവാസി-ദലിത് വിഭാഗങ്ങളുടെ അധികാരപങ്കാളിത്തത്തോട് കാലങ്ങളായി പുറം തിരിഞ്ഞു നിൽക്കുന്ന ഇടതു നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.