- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം തുറമുഖം: അഴിമതി കരാർ തുടരുന്നതെങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം - ഹമീദ് വാണിയമ്പലം
2015 ജൂണിൽ വിഴിഞ്ഞം കരാറിൽ 6000 കോടിയുടെ അഴിമതിയുണ്ടെന്ന് ആക്ഷേപം ഉന്നയിച്ച തന്റെ മുൻ നിലപാട് തിരുത്തിയാണോ അദാനി പോർട്ടിനോട് വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയതെന്ന് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിരിക്കുമ്പോൾ ആക്ഷേപം ഉന്നയിച്ച കരാറിൽ ഒരുവിധ മാറ്റവും വരുത്തിയിട്ടില്ല. സംസ്ഥാനത്തിന് സാമ്പത്തികവും പാരിസ്ഥിതികവുമായ വൻ നഷ്ടമുണ്ടാക്കുന്ന കരാറിൽ നിന്ന് സർക്കാർ പിൻവാങ്ങുകയാണ് വേണ്ടത്. അതിന് പകരം മുമ്പ് താൻ തന്നെ അഴിമതി ആരോപിച്ച കരാർ നടപ്പാക്കാൻ നിന്നാൽ എസ്.എൻ.സി ലാവ്ലിൻ കരാറിന്റെ ഗതിയായിരിക്കും കാത്തിരിക്കുന്നതെന്ന് സർക്കാർ മനസ്സിലാക്കണം. കോർപറേറ്റുകൾക്ക് മുന്നിൽ മുന്നണികളുടെ നയം ഒന്നാകുന്ന ജനവിരുദ്ധ നിലപാടാണ് വിഴിഞ്ഞം കരാറിൽ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
2015 ജൂണിൽ വിഴിഞ്ഞം കരാറിൽ 6000 കോടിയുടെ അഴിമതിയുണ്ടെന്ന് ആക്ഷേപം ഉന്നയിച്ച തന്റെ മുൻ നിലപാട് തിരുത്തിയാണോ അദാനി പോർട്ടിനോട് വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയതെന്ന് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിരിക്കുമ്പോൾ ആക്ഷേപം ഉന്നയിച്ച കരാറിൽ ഒരുവിധ മാറ്റവും വരുത്തിയിട്ടില്ല. സംസ്ഥാനത്തിന് സാമ്പത്തികവും പാരിസ്ഥിതികവുമായ വൻ നഷ്ടമുണ്ടാക്കുന്ന കരാറിൽ നിന്ന് സർക്കാർ പിൻവാങ്ങുകയാണ് വേണ്ടത്. അതിന് പകരം മുമ്പ് താൻ തന്നെ അഴിമതി ആരോപിച്ച കരാർ നടപ്പാക്കാൻ നിന്നാൽ എസ്.എൻ.സി ലാവ്ലിൻ കരാറിന്റെ ഗതിയായിരിക്കും കാത്തിരിക്കുന്നതെന്ന് സർക്കാർ മനസ്സിലാക്കണം. കോർപറേറ്റുകൾക്ക് മുന്നിൽ മുന്നണികളുടെ നയം ഒന്നാകുന്ന ജനവിരുദ്ധ നിലപാടാണ് വിഴിഞ്ഞം കരാറിൽ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.