- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മും ബിജെപിയും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം; ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: കണ്ണൂരിൽ സിപിഎമ്മും ബിജെപിയും പരസ്പരം നടത്തുന്ന കൊലപാതക പരമ്പര അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. മുഖ്യമന്ത്രി തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ സമ്പൂർണ്ണ പരാജയമാണ് സ്വന്തം പാർട്ടിക്കാർ തന്നെ കൊലക്കത്തിയുമായി തെരുവിലറങ്ങുന്നത്. സിപിഎമ്മുകാർക്ക് പോലും വിശ്വാസമില്ലാത്ത ആഭ്യന്തര വകുപ്പ് കേരളത്തിന് അപമാനമാണ്. കൊലപാതങ്ങളിലൂടെ നഷ്ടമാകുന്നത് സാധാരണക്കാരുടെ ജീവനാണ്. എന്തെങ്കിലും രാഷ്ട്രീയ സമരത്തിലോ മറ്റോ സംഭവിക്കുന്ന ഒന്നല്ല കണ്ണൂരിലെ കൊലപാതകങ്ങൾ. പാർട്ടി നേതൃത്വങ്ങൾ മുൻകൂട്ടി ഇരയെ കണ്ടെത്തി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നവയാണ്. കൊലപാതകത്തിന്റെ യാഥാർത്ഥ സൂത്രധാരകർ ശിക്ഷിക്കപ്പെടില്ലാ എന്നത് ഇത്തരം കൊലപാതകങ്ങൾ പരമ്പരപോലെ തുടരുന്നതിന് കാരണമാകുന്നു. കേരളം ചോരപ്പുഴയൊഴുക്കി വരുതിയിലാക്കാമെന്ന ബിജെപിയുടെ പദ്ധതിക്ക് വളമേകുകയാണ് ഓരോ കൊലപാതകവും. അതിന് സിപിഐ(എം) വഴിയൊരുക്കുകയാണ്. വിവേകമുള്ള പാർട്ടി നേതൃത്വമോ ഭരണ നേതൃത്വമോ സിപിഎമ്മിന്
തിരുവനന്തപുരം: കണ്ണൂരിൽ സിപിഎമ്മും ബിജെപിയും പരസ്പരം നടത്തുന്ന കൊലപാതക പരമ്പര അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. മുഖ്യമന്ത്രി തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ സമ്പൂർണ്ണ പരാജയമാണ് സ്വന്തം പാർട്ടിക്കാർ തന്നെ കൊലക്കത്തിയുമായി തെരുവിലറങ്ങുന്നത്. സിപിഎമ്മുകാർക്ക് പോലും വിശ്വാസമില്ലാത്ത ആഭ്യന്തര വകുപ്പ് കേരളത്തിന് അപമാനമാണ്. കൊലപാതങ്ങളിലൂടെ നഷ്ടമാകുന്നത് സാധാരണക്കാരുടെ ജീവനാണ്. എന്തെങ്കിലും രാഷ്ട്രീയ സമരത്തിലോ മറ്റോ സംഭവിക്കുന്ന ഒന്നല്ല കണ്ണൂരിലെ കൊലപാതകങ്ങൾ. പാർട്ടി നേതൃത്വങ്ങൾ മുൻകൂട്ടി ഇരയെ കണ്ടെത്തി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നവയാണ്.
കൊലപാതകത്തിന്റെ യാഥാർത്ഥ സൂത്രധാരകർ ശിക്ഷിക്കപ്പെടില്ലാ എന്നത് ഇത്തരം കൊലപാതകങ്ങൾ പരമ്പരപോലെ തുടരുന്നതിന് കാരണമാകുന്നു. കേരളം ചോരപ്പുഴയൊഴുക്കി വരുതിയിലാക്കാമെന്ന ബിജെപിയുടെ പദ്ധതിക്ക് വളമേകുകയാണ് ഓരോ കൊലപാതകവും. അതിന് സിപിഐ(എം) വഴിയൊരുക്കുകയാണ്. വിവേകമുള്ള പാർട്ടി നേതൃത്വമോ ഭരണ നേതൃത്വമോ സിപിഎമ്മിന് ഇല്ലാ എന്നത് കേരളത്തിന്റെ ഗതികേടാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാനും ഗൂഢാലോചകരെയും കൊലപാതകത്തിന് ആഹ്വാനം ചെയ്തവരെയുമുൾപ്പെടെ മുഴുവൻ പേരെയും മാതൃകാപരമായി നിയമനടപടികൾക്ക് വിധേയമാക്കണം. അതുവഴി കണ്ണൂരിൽ സ്വൈര്യജീവിതത്തിന് അവസരമൊരുക്കണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.