- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി സർക്കാർ സമ്പദ്ഘടനയെ തിരിച്ചുവരാനാവാത്ത വിധം തകർത്തു- വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ഇനി ഒരു തിരിച്ചുവരവിന് കഴിയാത്തവിധം രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ മോദി സർക്കാർ തകർത്തെറിഞ്ഞുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. രാജ്യത്തെ എല്ലാ മേഖലകളും വൻ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് യശ്വന്ത് സിൻഹയെപ്പോലെയുള്ള ബിജെപി നേതാക്കൾക്കും സംഘ്പരിവാർ സംഘടനയായ ബി.എം എസ്സിനും നിരവധി സംഘ്പരിവാർ സഹയാത്രികർക്കും തുറന്നുപറയേണ്ട സ്ഥിതിയിലേക്ക് സമ്പദ്ഘടന എത്തിയിരിക്കുന്നു. തൊഴിൽ രാഹിത്യവും കാർഷിക മേഖലയുടെ തകർച്ചയും രാജ്യത്തെ നിശ്ചലമാക്കിയിരിക്കുന്നു. നോട്ട് നിരോധവും ജി.എസ്.ടിയും അടക്കമുള്ള മോദിയുടെ ഭ്രാന്തൻ പരിഷ്‌കാരങ്ങളിലൂടെ ചെറുകിട ഉൽപാദന മേഖലയും പരമ്പരാഗത തൊഴിൽ രംഗങ്ങളും തകർന്നിരിക്കുന്നു. സാമ്പത്തിക പരിഷ്‌കാരമല്ല; രാജ്യത്ത് സാമ്പത്തിക അടിയന്തിരവാസ്ഥയാണുണ്ടായതെന്ന വെൽഫെയർ പാർട്ടിയുടെ നിലപാട് ശരിവെക്കപ്പെട്ടിരിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ പതിനൊന്ന് മാസമായി മോദി സർക്കാർ നടപ്പാക്കിയ ഈ മണ്ടൻ പരിഷ്‌കരണങ്ങളുടെ ഇരകളാണ് രാജ്യത്തെ ജനങ്ങൾ. ഇപ്പോൾ സ്ഥിതി ക
തിരുവനന്തപുരം: ഇനി ഒരു തിരിച്ചുവരവിന് കഴിയാത്തവിധം രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ മോദി സർക്കാർ തകർത്തെറിഞ്ഞുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. രാജ്യത്തെ എല്ലാ മേഖലകളും വൻ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് യശ്വന്ത് സിൻഹയെപ്പോലെയുള്ള ബിജെപി നേതാക്കൾക്കും സംഘ്പരിവാർ സംഘടനയായ ബി.എം എസ്സിനും നിരവധി സംഘ്പരിവാർ സഹയാത്രികർക്കും തുറന്നുപറയേണ്ട സ്ഥിതിയിലേക്ക് സമ്പദ്ഘടന എത്തിയിരിക്കുന്നു. തൊഴിൽ രാഹിത്യവും കാർഷിക മേഖലയുടെ തകർച്ചയും രാജ്യത്തെ നിശ്ചലമാക്കിയിരിക്കുന്നു.
നോട്ട് നിരോധവും ജി.എസ്.ടിയും അടക്കമുള്ള മോദിയുടെ ഭ്രാന്തൻ പരിഷ്‌കാരങ്ങളിലൂടെ ചെറുകിട ഉൽപാദന മേഖലയും പരമ്പരാഗത തൊഴിൽ രംഗങ്ങളും തകർന്നിരിക്കുന്നു. സാമ്പത്തിക പരിഷ്‌കാരമല്ല; രാജ്യത്ത് സാമ്പത്തിക അടിയന്തിരവാസ്ഥയാണുണ്ടായതെന്ന വെൽഫെയർ പാർട്ടിയുടെ നിലപാട് ശരിവെക്കപ്പെട്ടിരിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ പതിനൊന്ന് മാസമായി മോദി സർക്കാർ നടപ്പാക്കിയ ഈ മണ്ടൻ പരിഷ്‌കരണങ്ങളുടെ ഇരകളാണ് രാജ്യത്തെ ജനങ്ങൾ. ഇപ്പോൾ സ്ഥിതി കൈവിട്ടിരിക്കുന്നു. സാമൂഹ്യഘടനക്ക് മേൽ സംഘ്പരിവാർ നടത്തുന്ന ബലപ്രയോഗം അതേപോലെ തന്നെ സമ്പദ്ഘടനയുടെ മേലും ആവർത്തിച്ചിരിക്കുന്നു. ഇതിന്റെ ദുരന്തത്തിൽ നിന്ന് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾക്കും കരകയറാൻ സാധിക്കില്ല. മേദി സർക്കാറിനെ അധികാരത്തിൽ നിന്ന് പുറത്താക്കുക മാത്രമാണ് അടിയന്തിര പരിഹാരം. മേദി സർക്കാറിൽ നിന്ന് ആക്രമണത്തിന് ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ രാഷ്ട്രീയ സംഘാടനത്തിലൂടെയേ ഇത് സാധ്യമാകൂ. അതിന് രാജ്യം തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.