- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ കേരളത്തിൽ മദ്യമൊഴുക്കാൻ ശ്രമിക്കുന്നു - വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ അധിക കൗണ്ടർ ആരംഭിക്കാനുള്ള സർക്കാർ തീരുമാനം കേരളത്തിൽ മദ്യമൊഴുക്കാൻ വേണ്ടിയുള്ളതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ്. വീര്യം കൂടിയ മദ്യം കുറഞ്ഞവിലക്ക് കൂടുതൽ എത്തിക്കാനുള്ള തീരുമാനമാണ് സർക്കാറിനുള്ളത്. ബാറുകൾ അടച്ചുപൂട്ടാനുള്ള കോടതിവിധിയിലൂടെ വരുന്ന മദ്യലഭ്യതക്കുറവ്
തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ അധിക കൗണ്ടർ ആരംഭിക്കാനുള്ള സർക്കാർ തീരുമാനം കേരളത്തിൽ മദ്യമൊഴുക്കാൻ വേണ്ടിയുള്ളതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ്.
വീര്യം കൂടിയ മദ്യം കുറഞ്ഞവിലക്ക് കൂടുതൽ എത്തിക്കാനുള്ള തീരുമാനമാണ് സർക്കാറിനുള്ളത്. ബാറുകൾ അടച്ചുപൂട്ടാനുള്ള കോടതിവിധിയിലൂടെ വരുന്ന മദ്യലഭ്യതക്കുറവ് നികത്താനാണ് സർക്കാരിന്റെ ശ്രമം. പത്തു വർഷം കൊണ്ട് മദ്യനിരോധനം ഏർപ്പെടുത്തുമെന്ന സർക്കാറിന്റെ തീരുമാനം കാപട്യമാണ്. അതിനോട് ആത്മാർത്ഥതയുണ്ടെങ്കിൽ മദ്യവിതരണത്തിന്റെ അളവ് കുറച്ചുകൊണ്ടുവരികയായിരുന്നു സർക്കാർ ചെയ്യേണ്ടത്.
മദ്യമുതലാളിമാർക്കുവേണ്ടി ആവതു ശ്രമിച്ചിട്ടും കോടതിയിൽ ഫലം കാണാതെ പോയതിലുള്ള ജാള്യത മറക്കാനാണ് ഉമ്മൻ ചാണ്ടി സർക്കാറിന്റെ ശ്രമമെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി.
Next Story