- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എ.എസ് സംവരണ അട്ടിമറി: സവർണ്ണ ലോബിക്ക് മുന്നിൽ പിണറായി സർക്കാരിന്റെ കീഴടങ്ങൽ; ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: നിയമവകുപ്പ് ശുപാർശ തള്ളി കെ.എ.എസ് നിയമനങ്ങളിലെ സംവരണ അട്ടിമറി നീക്കം സവർണലോബിയുടെ മുന്നിൽ പിണറായി സർക്കാരിന്റെ കീഴടങ്ങലാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. പുതിയ കേഡറായ കെ.എ.എസ് ട്രാൻസ്ഫറോ വകുപ്പ് മാറ്റമോ അല്ലെന്നും അതിനാൽ എല്ലാ നിയമനത്തിലും സംവരണതത്വം പാലിക്കണമെന്നുമാണ് നിയമ വകുപ്പ് സെക്രട്ടറി സർക്കാരിന് ശുപാർശ ചെയ്തത്. ഭരണഘടന 168-ാം അനുഛേദവും 2008ലെ അശോക് കുമാർ താക്കൂർ vs യൂണിയൻ ഓഫ് ഇന്ത്യാ കേസിലെ സുപ്രിംകോടതി വിധിയും ഇക്കാര്യം ശരിവെക്കുന്നതാണ്. ഇതെല്ലാം മറികടന്ന് എൻ.എസ്.എസിന്റെ ആജ്ഞ ശിരസാവഹിച്ച് ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ ഭരണഘടനാ അവകാശമായ ഭരണപങ്കാളിത്തം ഇടതു സർക്കാർ ഇല്ലാതാക്കുകയാണ്. സംവരണ വിരുദ്ധതയിലൂന്നിയ സംഘ്പരിവാറിന്റെ അതേ സമീപനം പിണറായിയും കൂട്ടരും വെച്ചുപുലർത്തുന്നത് സാമൂഹ്യനീതിക്ക് വെല്ലുവിളിയാണ്. സർക്കാർ നയം തിരുത്തി കെ.എ.എസിലെ എല്ലാ നിയമനങ്ങൾക്കും സംവരണതത്വം ബാധകമാക്കണം. ഇത് സംബസിച്ച് നിയമപോരാട്ടങ്ങൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കും വര
തിരുവനന്തപുരം: നിയമവകുപ്പ് ശുപാർശ തള്ളി കെ.എ.എസ് നിയമനങ്ങളിലെ സംവരണ അട്ടിമറി നീക്കം സവർണലോബിയുടെ മുന്നിൽ പിണറായി സർക്കാരിന്റെ കീഴടങ്ങലാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. പുതിയ കേഡറായ കെ.എ.എസ് ട്രാൻസ്ഫറോ വകുപ്പ് മാറ്റമോ അല്ലെന്നും അതിനാൽ എല്ലാ നിയമനത്തിലും സംവരണതത്വം പാലിക്കണമെന്നുമാണ് നിയമ വകുപ്പ് സെക്രട്ടറി സർക്കാരിന് ശുപാർശ ചെയ്തത്.
ഭരണഘടന 168-ാം അനുഛേദവും 2008ലെ അശോക് കുമാർ താക്കൂർ vs യൂണിയൻ ഓഫ് ഇന്ത്യാ കേസിലെ സുപ്രിംകോടതി വിധിയും ഇക്കാര്യം ശരിവെക്കുന്നതാണ്. ഇതെല്ലാം മറികടന്ന് എൻ.എസ്.എസിന്റെ ആജ്ഞ ശിരസാവഹിച്ച് ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ ഭരണഘടനാ അവകാശമായ ഭരണപങ്കാളിത്തം ഇടതു സർക്കാർ ഇല്ലാതാക്കുകയാണ്. സംവരണ വിരുദ്ധതയിലൂന്നിയ സംഘ്പരിവാറിന്റെ അതേ സമീപനം പിണറായിയും കൂട്ടരും വെച്ചുപുലർത്തുന്നത് സാമൂഹ്യനീതിക്ക് വെല്ലുവിളിയാണ്. സർക്കാർ നയം തിരുത്തി കെ.എ.എസിലെ എല്ലാ നിയമനങ്ങൾക്കും സംവരണതത്വം ബാധകമാക്കണം. ഇത് സംബസിച്ച് നിയമപോരാട്ടങ്ങൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കും വരും ദിവസങ്ങളിൽ വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.