തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ അപേക്ഷിച്ച ഭൂ രഹിതർക്ക്  സർക്കാർ നിശ്ചയിച്ച സമയ പരിധിയായ ഡിസംബർ 31 ന് മുമ്പ് ഭൂമി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉറപ്പുനല്കിതയതായി വെൽഫെയർ പാർട്ടി  സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ക്ലിഫ് ഹൗസിൽ വെൽഫെയർ പാർട്ടി  സംസ്ഥാന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

    പാട്ടക്കാലാവധി കഴിഞ്ഞതും കരാർ ലംഘിച്ചതുമായ തോട്ടഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യണം, ഭൂരഹിതർക്ക്  പത്ത്  സെന്റ് ഭൂമി വീതം നൽകണം എന്നീ ആവശ്യങ്ങൾ നേതാക്കൾ ഉന്നയിച്ചു. കേരളത്തിലെ ഭൂരഹിതരുടെ വിഷയം സർക്കാറിന്റെ മുൻണനയിൽ പ്രധാനപ്പെട്ടതാണെന്നും ഭൂമി കണ്ടെത്താൻ ഊർജിത ശ്രമം നടത്തുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ, സെക്രട്ടറിമാരായ കെ.എ ഷെഫീഖ്, ശ്രീജ നെയ്യാറ്റിൻകര എന്നിവർ സംഘത്തിലുണ്ടായിരുന്നു.