- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാചക വാതക വിലവർദ്ധന: മോദി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു- വെൽഫെയർ പാർട്ടി
തിരുവനന്തപുരം: പാചകവാതകത്തിന് കുത്തനെ വിലവർദ്ധിപ്പിച്ച് മോദി സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. രാജ്യത്തെ സാമ്പത്തിക മേഖലയെ കന്നുകാലി മേഞ്ഞ പുൽപ്പറമ്പ് പോലെയാക്കിയ മോദി രാജ്യത്ത് സാധാരണക്കാരന് ജീവിക്കാനാവാത്ത സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. നോട്ട് നിരോധവും നിയന്ത്രണമില്ലാതെ ഉയരുന്ന പെടോളിയം വിലവർദ്ധനവും ജി.എസ്.ടി വരുത്തിയ കെടുതികളും കർഷകരുടെയും തൊഴിലാളികളുടെയും നട്ടെല്ലൊടിച്ചു കഴിഞ്ഞു. കേന്ദ്രസർക്കാറിന്റെ ഭ്രാന്തൻ നയങ്ങളെ ഇനിയും ചങ്ങലക്കിട്ടില്ലെകിൽ അത്യന്തം അപകടത്തിലെത്തും. ശക്തമായ പ്രതിഷേധം രാജ്യത്തെങ്ങും ഉയരണം. വിലവർധനവിനെതിരെ മണ്ഡലം തലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

Next Story