- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാർ തൊഴിൽ സമരം-ട്രേഡ് യൂണിയനുകൾക്ക് താക്കീത്: ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: ട്രേഡ് യൂണിയനുകളുടെയും പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നിഷേധിച്ച് മൂന്നാറിൽ തൊഴിലാളികൾ നടത്തിയ സമരം പരമ്പരാഗത ട്രേഡ് യൂണിയനുകൾക്ക് താക്കീതാണെന്നും വിജയം വരെ സമരരംഗത്ത് ഉറച്ചു നിന്ന സ്ത്രീ തൊഴിലാളികളുടെ നിലപാട് അഭിനന്ദനാർഹമാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാനപ്രസിഡന്റ് ഹമീദ് വാണിയമ്പലം. നിരന്തരമായി
തിരുവനന്തപുരം: ട്രേഡ് യൂണിയനുകളുടെയും പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നിഷേധിച്ച് മൂന്നാറിൽ തൊഴിലാളികൾ നടത്തിയ സമരം പരമ്പരാഗത ട്രേഡ് യൂണിയനുകൾക്ക് താക്കീതാണെന്നും വിജയം വരെ സമരരംഗത്ത് ഉറച്ചു നിന്ന സ്ത്രീ തൊഴിലാളികളുടെ നിലപാട് അഭിനന്ദനാർഹമാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാനപ്രസിഡന്റ് ഹമീദ് വാണിയമ്പലം.
നിരന്തരമായി തൊഴിലാളികളെ വഞ്ചിച്ച് കമ്പനികളുടെയും തൊഴിലുടമകളുടെയും സാമൂഹ്യദ്രോഹ, പരിസ്ഥിതി ദ്രോഹ നിലപാടുകളെ പിന്തുണച്ച ആനുകൂല്യങ്ങൾ പറ്റുന്ന തൊഴിലാളി നേതാക്കൾക്കുള്ള തിരിച്ചടിയാണിത്. ബോണസ് മാത്രമാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. കൂലി വർദ്ധിപ്പിക്കുവാനും പശ്ചാത്തല സൗകര്യങ്ങളും ആരോഗ്യ വിദ്യാഭ്യാസ സംവിധാനങ്ങളും തൊഴിലാളികൾക്ക് ഉറപ്പു നൽകാനും സർക്കാർ തന്നെ മുൻകൈ എടുക്കണമെന്നും തോട്ടം തൊഴിൽ മേഖലയിൽ സമഗ്ര പരിഷ്‌ക്കരണം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.