- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൺസ്യൂമർഫെഡിന്റെ ഓൺലൈൻ മദ്യവിതരണം കേരളത്തെ മദ്യപ്പുഴയാക്കാൻ: വെൽഫെയർ പാർട്ടി
തിരുവനന്തപുരം: കേരളമാകെ മദ്യമൊഴുക്കാനുള്ള പിണറായി സർക്കാറിന്റെ മദ്യ നയമാണ് കൺസ്യൂമർ ഫെഡിന്റെ ഓൺലൈൻ മദ്യവിൽപന തീരുമാനത്തോടെ വ്യക്തമായതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ്. കേരളത്തിലെ ജനതക്കാകെ ആശ്വാസമായിരുന്നു മുൻ സർക്കാർ തീരുമാനിച്ച 10 വർഷം കൊണ്ട് ബിവറേജസ് ഔട്ട്ലെറ്റുകളടക്കമുള്ളവ അടച്ചുപൂട്ടാനുള്ള തീരുമാനം. മദ്യനയത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് പിന്നീട് ഭരണ പ്രതിപക്ഷകക്ഷികളിൽ നിന്നുണ്ടായത്. രമേശ് ചെന്നിത്തല അടക്കമുള്ളവർ മദ്യലോബിക്ക് അനുകൂലമായി സംസാരിക്കുന്നത് അതുകൊണ്ടാണ്. അത്തരം നീക്കങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് കൺസ്യൂമർഫെഡിന്റെ പുതിയ തീരുമാനം. കഴിഞ്ഞ കുറച്ച് ദിവസമായി എക്സൈസ് മന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും മദ്യമഹാത്മ്യം വാഴ്‌ത്തിക്കൊ ണ്ടിരിക്കുന്നത് തന്നെ കാര്യങ്ങളുടെ പോക്ക് വ്യക്തമാക്കുന്നു. മദ്യലോബിയുമായി ഒത്തുകളിക്കുകയാണ് സർക്കാർ. ഇത് കേരള ജനത അനുവദിക്കില്ല. കേരളത്തിൽ ടൂറിസ്റ്റുകൾ മദ്യപിക്കാനാണ് വരുന്നതെന്നതരത്തിൽ മന്ത്രിമാർ പ്രസ്താവിക്കുന്നത് അപഹാസ്യമാണ്. മന്ത്രിമാര
തിരുവനന്തപുരം: കേരളമാകെ മദ്യമൊഴുക്കാനുള്ള പിണറായി സർക്കാറിന്റെ മദ്യ നയമാണ് കൺസ്യൂമർ ഫെഡിന്റെ ഓൺലൈൻ മദ്യവിൽപന തീരുമാനത്തോടെ വ്യക്തമായതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ്. കേരളത്തിലെ ജനതക്കാകെ ആശ്വാസമായിരുന്നു മുൻ സർക്കാർ തീരുമാനിച്ച 10 വർഷം കൊണ്ട് ബിവറേജസ് ഔട്ട്ലെറ്റുകളടക്കമുള്ളവ അടച്ചുപൂട്ടാനുള്ള തീരുമാനം. മദ്യനയത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് പിന്നീട് ഭരണ പ്രതിപക്ഷകക്ഷികളിൽ നിന്നുണ്ടായത്. രമേശ് ചെന്നിത്തല അടക്കമുള്ളവർ മദ്യലോബിക്ക് അനുകൂലമായി സംസാരിക്കുന്നത് അതുകൊണ്ടാണ്. അത്തരം നീക്കങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് കൺസ്യൂമർഫെഡിന്റെ പുതിയ തീരുമാനം.
കഴിഞ്ഞ കുറച്ച് ദിവസമായി എക്സൈസ് മന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും മദ്യമഹാത്മ്യം വാഴ്‌ത്തിക്കൊ ണ്ടിരിക്കുന്നത് തന്നെ കാര്യങ്ങളുടെ പോക്ക് വ്യക്തമാക്കുന്നു. മദ്യലോബിയുമായി ഒത്തുകളിക്കുകയാണ് സർക്കാർ. ഇത് കേരള ജനത അനുവദിക്കില്ല. കേരളത്തിൽ ടൂറിസ്റ്റുകൾ മദ്യപിക്കാനാണ് വരുന്നതെന്നതരത്തിൽ മന്ത്രിമാർ പ്രസ്താവിക്കുന്നത് അപഹാസ്യമാണ്. മന്ത്രിമാരെ മുഖ്യമന്ത്രി നിലക്കുനിർത്തണം. മദ്യനയത്തിൽ മുഖ്യമന്ത്രി വ്യക്തമായി മറുപടി പറയണം. ഓൺലൈൻ മദ്യവിൽപന തീരുമാനം കൺസ്യൂമർഫെഡ് അടിയന്തിരമായി പിൻവലിക്കണം.
ജനങ്ങൾക്ക് ന്യായവിലക്ക് നിത്യോപയോഗ സാധനങ്ങളെത്തിക്കാനുള്ള നന്മസ്റ്റോറുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തോടൊപ്പമാണ് ഓൺലൈൻ മദ്യവിതരണം എന്ന തീരുമാനമെടുത്തതെന്നത് സർക്കാറിന്റെ മുൻഗണന ഏതിനെന്ന് വ്യക്തമാക്കുന്നു. നന്മസ്റ്റോറിൽ അഴിമതിയോ കെടുകാര്യസ്ഥതയോ ഉണ്ടെങ്കിൽ അത് തടഞ്ഞ് കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്. അതിനുപകരം അടച്ചുപൂട്ടാനുള്ള നടപടി അപലപനീയമാണ്. ജനങ്ങൾക്ക് ന്യായവിലക്ക് നിത്യോപയോഗ സാധനങ്ങളെത്തിക്കാനാണ് സർക്കാർ അടിയന്തിരമായി ശ്രമിക്കേണ്ടതെന്നും സംസ്ഥാന എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അദ്ധ്യക്ഷത വഹിച്ചു.