- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് പ്രോസിക്യൂഷന്റെ വലിയ പരാജയം; തെന്നിലാപുരം
തിരുവനന്തപുരം: സൗമ്യ വധത്തിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കപ്പെട്ടതിന് കാരണം പ്രോസിക്യൂഷന്റെ വൻപരാജയമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ. അതിവേഗ കോടതിയിലും ഹൈക്കോടതിയിലും വധശിക്ഷ തന്നെ നിലനിൽക്കുമെന്ന വിധി വന്നിരിക്കെ സുപ്രീം കോടതിയിലെ പരാജയം ദുരൂഹമാണ്. അന്വേഷണ സന്ദർഭത്തിൽ തന്നെ കൊലപാതകക്കുറ്റം നിലനിൽക്കുന്ന തെളിവുകൾ ഹാജരാക്കണമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. പ്രോസിക്യൂഷനും അന്വേഷണോദ്യോഗസ്ഥരും വരുത്തുന്ന വീഴ്ചകൾമൂലം ജനങ്ങൾക്ക് കിട്ടേണ്ട സ്വാഭാവിക നീതിയാണ് നിഷേധിക്കപ്പെടുന്നത്. സൗമ്യയുടെ അമ്മയുടെ വേദനക്ക് ആര് ഉത്തരം നൽകും. നാദാപുരത്തെ തൂണേരിയിലെ ഷിബിൻ വധക്കേസിലും ഇതേ പരാജയം പ്രോസിക്യൂഷന് സംഭവിച്ചത് മുതലെടുത്താണ് ഒരു കൂട്ടർ നിയമം കൈയിലെടുത്ത് മറ്റൊരു കൊലപാതകം നടത്തിയത്. ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കണമെങ്കിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്ന തരത്തിൽ തെളിവുകൾ ഹാജരാക്കണം. സൗമ്യ വധക്കേസിൽ അടിയന്തിരമായ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യണമെന്നും അ
തിരുവനന്തപുരം: സൗമ്യ വധത്തിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കപ്പെട്ടതിന് കാരണം പ്രോസിക്യൂഷന്റെ വൻപരാജയമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ. അതിവേഗ കോടതിയിലും ഹൈക്കോടതിയിലും വധശിക്ഷ തന്നെ നിലനിൽക്കുമെന്ന വിധി വന്നിരിക്കെ സുപ്രീം കോടതിയിലെ പരാജയം ദുരൂഹമാണ്. അന്വേഷണ സന്ദർഭത്തിൽ തന്നെ കൊലപാതകക്കുറ്റം നിലനിൽക്കുന്ന തെളിവുകൾ ഹാജരാക്കണമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. പ്രോസിക്യൂഷനും അന്വേഷണോദ്യോഗസ്ഥരും വരുത്തുന്ന വീഴ്ചകൾമൂലം ജനങ്ങൾക്ക് കിട്ടേണ്ട സ്വാഭാവിക നീതിയാണ് നിഷേധിക്കപ്പെടുന്നത്. സൗമ്യയുടെ അമ്മയുടെ വേദനക്ക് ആര് ഉത്തരം നൽകും.
നാദാപുരത്തെ തൂണേരിയിലെ ഷിബിൻ വധക്കേസിലും ഇതേ പരാജയം പ്രോസിക്യൂഷന് സംഭവിച്ചത് മുതലെടുത്താണ് ഒരു കൂട്ടർ നിയമം കൈയിലെടുത്ത് മറ്റൊരു കൊലപാതകം നടത്തിയത്. ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കണമെങ്കിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്ന തരത്തിൽ തെളിവുകൾ ഹാജരാക്കണം. സൗമ്യ വധക്കേസിൽ അടിയന്തിരമായ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.