തിരുവനന്തപുരം: കേരളാ സർക്കാറിന്റെ മദ്യനയത്തിന് അംഗീകാരം നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സർക്കാർ നയം അട്ടിമറിക്കാൻ ബാറുടമകളും മദ്യമാഫിയകളും ചിലരാഷ്ട്രീയക്കാരടക്കമുള്ളവരും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് കോടതിവിധിയിലൂടെ തകർന്നിരിക്കുന്നത്. നിലവിൽ ബാർലൈസൻസുള്ള 33 ക്ലബ്ബുകളുടെയും ബീർവൈൻ പാർലറുകളുടെയും അംഗീകാരം കൂടി ജനവികാരം മനസ്സിലാക്കി സർക്കാർ പിൻവലിക്കണം.

കോടതി വഴി നിയമപരമായി സർക്കാറിന് ലഭിച്ച അവസരം ആത്മാർഥമായി ഉപയോഗിക്കാൻ തയ്യാറാകണം. ബാറുകൾ വഴി വിറ്റിരുന്ന മദ്യം അതേ അളവിൽ ബിവറേജസ് ഷോപ്പുകൾ വഴി വിറ്റാൽ മദ്യനിരോധനം ഫലപ്രദമാവില്ല. സർക്കാർ മദ്യശാലകൾ വഴി പ്രതിദിനം വിൽക്കാവുന്ന മദ്യത്തിന്റെ അളവ് നിജപ്പെടുത്തുകയും പത്ത് ശതമാനം വച്ച് മദ്യശാലകൾ പൂട്ടുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.