- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമ വിരുദ്ധമായ വിഴിഞ്ഞം കരാർ റദ്ദാക്കണം: ഹമീദ് വാണിയമ്പലം
തിരുവനന്തപരം: അദാനിക്ക് 29 217 കോടി രൂപ അധിക ലാഭം നേടാനായി നിയമ വിരുദ്ധമായി തയ്യാറാക്കിയ വിഴിഞ്ഞം കരാർ റദ്ദാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അവശ്യപ്പെട്ടു. നേരത്തേ തന്നെ പൊതുപ്രവർത്തകർ ചൂണ്ടിക്കാട്ടിയ ഇക്കാര്യം ഇപ്പോൾ സി.എ.ജി യും കണ്ടെത്തിയിരിക്കുന്നു. മാത്രമല്ല ഇനിയും നിർമ്മാണ കാലവധിയും കൺസെഷൻ കാലാവധിയും അദാനിക്ക് വർധിപ്പിച്ച് നൽകാനുള്ള വ്യവസ്ഥകളും കരാറിലുണ്ട്. ഇത് കേരളത്തിന്റെ താത്പര്യങ്ങൾക്ക് എതിരാണെന്നാണ് സി.എ.ജി ചൂണ്ടിക്കാട്ടുന്നത്. ഈ കരാർ വഴി കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. പൊതു സമ്പത്തുകൊള്ളയടിക്കാൻ അദാനിക്ക് കുട്ടു നിന്നവർ ആരൊക്കെയെന്ന് കണ്ടെത്തി ശിക്ഷിക്കാനള്ള ബാധ്യത സർക്കാരിനുണ്ട്. കോർപ്പറേറ്റുകളുടെ പാദസേവകരാണോ അഴിമതിക്കെതിരെ നിലപാടെടുക്കുന്ന വരാണോ കേരളം ഭരിക്കുന്നതെന്നറിയാനുള്ള നല്ല ഉരകല്ലായിരിക്കും വിഴിഞ്ഞം പദ്ധതിയോടുള്ള ഇടതു സർക്കാറിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപരം: അദാനിക്ക് 29 217 കോടി രൂപ അധിക ലാഭം നേടാനായി നിയമ വിരുദ്ധമായി തയ്യാറാക്കിയ വിഴിഞ്ഞം കരാർ റദ്ദാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അവശ്യപ്പെട്ടു. നേരത്തേ തന്നെ പൊതുപ്രവർത്തകർ ചൂണ്ടിക്കാട്ടിയ ഇക്കാര്യം ഇപ്പോൾ സി.എ.ജി യും കണ്ടെത്തിയിരിക്കുന്നു. മാത്രമല്ല ഇനിയും നിർമ്മാണ കാലവധിയും കൺസെഷൻ കാലാവധിയും അദാനിക്ക് വർധിപ്പിച്ച് നൽകാനുള്ള വ്യവസ്ഥകളും കരാറിലുണ്ട്.
ഇത് കേരളത്തിന്റെ താത്പര്യങ്ങൾക്ക് എതിരാണെന്നാണ് സി.എ.ജി ചൂണ്ടിക്കാട്ടുന്നത്. ഈ കരാർ വഴി കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. പൊതു സമ്പത്തുകൊള്ളയടിക്കാൻ അദാനിക്ക് കുട്ടു നിന്നവർ ആരൊക്കെയെന്ന് കണ്ടെത്തി ശിക്ഷിക്കാനള്ള ബാധ്യത സർക്കാരിനുണ്ട്. കോർപ്പറേറ്റുകളുടെ പാദസേവകരാണോ അഴിമതിക്കെതിരെ നിലപാടെടുക്കുന്ന വരാണോ കേരളം ഭരിക്കുന്നതെന്നറിയാനുള്ള നല്ല ഉരകല്ലായിരിക്കും വിഴിഞ്ഞം പദ്ധതിയോടുള്ള ഇടതു സർക്കാറിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.