- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിക്കാര്യത്തിൽ ബിജെപി യു.പി.എയെ തോല്പിച്ചു; വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ബിജെപിയും നരേന്ദ്ര മോദിയും ഉയർത്തിയ അഴിമതി വിരുദ്ധ പ്രതിഛായ വ്യാജമായിരുന്നെന്നും യു.പി.എയെ തോല്പിച്ച് ബിജെപി അഴിമതിയിൽ മുന്നേറുകയാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു. അധികാരം ലഭിച്ചിടത്തെല്ലാം ബിജെപി അഴിമതിയിൽ മുങ്ങിയിരിക്കുന്നു. മധ്യപ്രദേശിലെ 'വ്യാപം' അഴിമതി, അഴിമതിക്കപ്പുറ
തിരുവനന്തപുരം: ബിജെപിയും നരേന്ദ്ര മോദിയും ഉയർത്തിയ അഴിമതി വിരുദ്ധ പ്രതിഛായ വ്യാജമായിരുന്നെന്നും യു.പി.എയെ തോല്പിച്ച് ബിജെപി അഴിമതിയിൽ മുന്നേറുകയാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു.
അധികാരം ലഭിച്ചിടത്തെല്ലാം ബിജെപി അഴിമതിയിൽ മുങ്ങിയിരിക്കുന്നു. മധ്യപ്രദേശിലെ 'വ്യാപം' അഴിമതി, അഴിമതിക്കപ്പുറത്തേക്ക് കുരുതിയിലാണ് എത്തിനില്ക്കുന്നത്. ഒന്നുകിൽ ജയിൽ അല്ലെങ്കിൽ മരണം എന്ന ഭീതിയിൽ ആയിരങ്ങളാണ് മധ്യപ്രദേശിൽ ജീവിക്കുന്നത്. അഴിമതിയിലെ ആർ.എസ്സ്.എസ്സ് നേതാക്കളുടെ പങ്കും വെളിപ്പെട്ടിരിക്കുന്നു. രാജസ്ഥാനിലും മഹാരാഷ്ട്രയിലും മുഖ്യമന്ത്രിമാർ അടക്കം നടത്തിയ അഴിമതി തെളിവ് സഹിതം പുറത്തുവരികയാണ്.
കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെതിരായി വന്ന ആക്ഷേപങ്ങളിൽ കേന്ദ്ര സർക്കാർ ഒളിച്ചുകളിക്കുന്നു. നേരത്തെ അഴിമതി കേസിൽ ജയിലിലായ കർണാടകയിലെ യെദ്യൂരപ്പയെ ബിജെപി ദേശീയ വൈസ് പ്രസിഡണ്ടാക്കിയിരിക്കുകയാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് കേരളത്തിൽ അടക്കം അഴിമതിക്കെതിരായ പ്രസ്ഥാനമാകാൻ ശ്രമിക്കുന്ന ബിജെപിക്ക് അതിന് അർഹതയില്ലെന്നും രാജ്യത്തെ അഴിമതിക്കാരുടെ താവളമായി ബിജെപി മാറിയിരിക്കുന്നവെന്നും എക്സിക്യൂട്ടീവ് പറഞ്ഞു. അഴിമതിക്കാരായ മുഖ്യമന്ത്രിമാരെ സ്ഥാനത്ത് നിന്നും ഒഴിവാക്കി സാമാന്യ മര്യാദ പ്രകടിപ്പിക്കാൻ ബിജെപി നേതൃത്വം തയ്യാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അധ്യക്ഷനായിരുന്നു.