തിരുവനന്തപുരം: ദേവികുളം മണ്ഡലത്തിൽ പെമ്പിളൈ ഒരുമൈ സ്ഥാനാർത്ഥി ജെ.രാജേശ്വരിയെ പിന്തുണക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ അറിയിച്ചു. ജനകീയ സമര പ്രവർത്തകരെ പിന്തുണക്കുക എന്ന പാർട്ടി നയത്തിന്റെ ഭാഗമായാണ് പെമ്പിളൈ ഒരുമൈ സ്ഥാനാർത്ഥിയെ പിന്തുണക്കുന്നത്. തോട്ടം മുതലാളിമാരുടെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ രൂപപ്പെട്ടുവന്ന ശക്തമായ സമര മുന്നണിയാണ് പെമ്പിളൈ ഒരുമൈ. പെമ്പിളൈ ഒരുമൈ ഭാരവാഹികളുമായി നടന്ന ചർച്ചയെത്തുടർന്നാണ് വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചത്.