- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യനയം അട്ടിമറിച്ചതിനെതിരെ സ്ത്രീകളുടെ കളക്‌ട്രേറ്റ് മാർച്ച് ഇന്ന്
തിരുവനന്തപുരം: സമ്പൂർണ്ണ മദ്യനിരോധനം എന്ന കേരള ജനതയുടെ പ്രതീക്ഷയെ ചവിട്ടിയരച്ച് മദ്യനയം അട്ടിമറിച്ച ഉമ്മൻ ചാണ്ടി സർക്കാരിന്റെ നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലാ കളക്‌ട്രേറ്റുകളിലേക്കും ഇന്ന് (22) മാർച്ച് നടത്തുമെന്ന് വനിതാവിഭാഗം സംസ്ഥാന കൺവീനർ ഇ സി ആയിഷയും സംസ്ഥാന സെക്രട്ടറി പ്രിയ
തിരുവനന്തപുരം: സമ്പൂർണ്ണ മദ്യനിരോധനം എന്ന കേരള ജനതയുടെ പ്രതീക്ഷയെ ചവിട്ടിയരച്ച് മദ്യനയം അട്ടിമറിച്ച ഉമ്മൻ ചാണ്ടി സർക്കാരിന്റെ നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലാ കളക്‌ട്രേറ്റുകളിലേക്കും ഇന്ന് (22) മാർച്ച് നടത്തുമെന്ന് വനിതാവിഭാഗം സംസ്ഥാന കൺവീനർ ഇ സി ആയിഷയും സംസ്ഥാന സെക്രട്ടറി പ്രിയ സുനിലും അറിയിച്ചു.
സ്ത്രീ സമൂഹം ഏറെ പ്രതീക്ഷയോടെയായിരുന്നു സർക്കാരിന്റ മദ്യനിരോധന പ്രഖ്യാപനം കേട്ടത്. എന്നാൽ കോഴവാങ്ങി ബാർ-മദ്യ ലോബിക്കുവേണ്ടി ഉമ്മൻ ചാണ്ടി തന്നെ സർക്കാരിന്റെ മദ്യ നയം അട്ടിമറിക്കാൻ നേതൃത്വം നൽകുകയായിരുന്നു. മദ്യത്തിന്റെ ദുരന്തങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്ന സാധാരണക്കാരായ സ്ത്രീകളുടെ ശാപം ഉമ്മൻ ചാണ്ടിയേയും കൂട്ടരേയും വേട്ടയാടും. സർക്കാർ അതിവേഗം തെറ്റു തിരുത്തി ജനങ്ങളോട് മാപ്പ് പറയണം. മദ്യലോബികളുടെ അടിമപ്പണി ചെയ്യുന്ന നാണംകെട്ട സർക്കാരിനെതിരെ കേരളത്തിലെ സ്ത്രീസമൂഹത്തെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾക്കു വെൽഫെയർ പാർട്ടി വനിതാ വിഭാഗം നേതൃത്വം നൽകും. അതിന്റെ തുടക്കമെന്നോണമാണ് കളക്‌ട്രേറ്റ് മാർച്ച്.