തിരുവനന്തപുരം: നവംബറിലെ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ തുടങ്ങും. 46.15 ലക്ഷം പേർക്ക് സാമൂഹിക സുരക്ഷാ പെൻഷനും 6.32 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള പെൻഷനും ലഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ജനുവരി മുതൽ ക്ഷേമപെൻഷൻ 1500 രൂപയാക്കുമെന്നാണ് എൽഡിഎഫ് പ്രകടനപ്രതിക പറയുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ക്ഷേമപെൻഷനുകളുടെ തുക വർധിപ്പിച്ചു വരികയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ എത്തിച്ചുനൽകുന്ന നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്.