വണ്ടൂർ: പുളിക്കൽ ജനവാസ കേന്ദ്രത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി തുടങ്ങിയ വിദേശമദ്യഷാപ്പിനെതിരെ നടക്കുന്ന ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി'ബാർ അടച്ചു പൂട്ടുക'എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ വണ്ടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള കോയ തങ്ങൾ, സെക്രട്ടറി എ.കെജമ്പാർ,ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ ഷഫീഹ് വാണിയമ്പലം നേതാക്കളായ സക്കരിയ്യ.സി.എച് , ഗഫൂർ മോയിക്കൽ, റമീസ് ചോക്കാട്, സത്താർ തിരുവാലി, ബഷീർ മാസ്റ്റർ കാളികാവ്, അൻവർ മാസ്റ്റർ ചെറുകോട്, വസീം ചെറുകോട്, തുടങ്ങിയവർ നേതൃത്വം നൽകി.