- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രൗണ്ടിൽ മെസി തെറി വിളിച്ചു, ഒലിവർ കഴുത്തിന് പിടിച്ചു; വീഡിയോ കാണാം..
ഗ്രൗണ്ടിലിറങ്ങിയാൽ മാന്യനായ കളിക്കാരനാണ് സാധാരണ നിലയിൽ ബാഴ്‌സലോണ താരം ലയണൽ മെസി. എന്നാൽ സ്പാനിഷ് ലീഗിൽ മലാഗയോട് സമനില വഴങ്ങേണ്ടി വന്നതോടെ മെസിയുടെ കൺട്രോളുപോയി. കളി മുറുകിയ ഘട്ടത്തിൽ മെസി പ്രകോപിതനായി മലാ താരം ഒലിവളിനെ തെറിവിളിച്ചു. എന്നാൽ തെറിവിളി കേട്ട് ഒലിവറും ഒട്ടു കുറച്ചില്ല.. തെറിവിളിച്ച സൂപ്പർതാരത്തിന്റെ കഴുത്തിനാണ് ഒ
ഗ്രൗണ്ടിലിറങ്ങിയാൽ മാന്യനായ കളിക്കാരനാണ് സാധാരണ നിലയിൽ ബാഴ്‌സലോണ താരം ലയണൽ മെസി. എന്നാൽ സ്പാനിഷ് ലീഗിൽ മലാഗയോട് സമനില വഴങ്ങേണ്ടി വന്നതോടെ മെസിയുടെ കൺട്രോളുപോയി. കളി മുറുകിയ ഘട്ടത്തിൽ മെസി പ്രകോപിതനായി മലാ താരം ഒലിവളിനെ തെറിവിളിച്ചു. എന്നാൽ തെറിവിളി കേട്ട് ഒലിവറും ഒട്ടു കുറച്ചില്ല.. തെറിവിളിച്ച സൂപ്പർതാരത്തിന്റെ കഴുത്തിനാണ് ഒലിവർ പിടിച്ചത്.
മഗാലയുടെ ഡിഫൻഡർ വെല്ലിങ്ടൺ ഒലിവറുമായാണ് മെസി കൊമ്പുകോർത്തത്. മെസി എന്തോ ഒലിവറോടു പറയുന്നതും തൊട്ടുപിന്നാലെ മെസിയുടെ കഴുത്തിനു പിടിച്ച് ഒലിവർ തള്ളിവീഴ്‌ത്തുന്നതും ആരാധകർ നെഞ്ചിടിപ്പോടെയാണ് കണ്ടത്. കളിക്ക് ശേഷമാണ് എന്തിനാണ് ഒലിവർ മെസിയുടെ കഴുത്തിന് പിടിവീണതെന്ന കാര്യം വ്യക്തമായത്. മെസി തന്നെയും തന്റെ അമ്മയെയും തെറി വിളിച്ചപ്പോഴാണ് പ്രകോപിതനായി കഴുത്തിനു പിടിച്ചതെന്നാണ് ഒലിവർ വെളിപ്പെടുത്തിയത്.
മലാഗയുമായുള്ള കളിയിൽ ബാഴ്‌സലോണയെ എല്ലാ അർത്ഥത്തലും പൂട്ടുകയായിരുന്നു മലാഗ താരങ്ങൾ. മലാഗയുടെ ഗോൾ പോസ്റ്റിലേക്ക് ഉറപ്പിച്ചൊരു ഷോട്ടു പോലും ഉതിർക്കാൻ ബാഴ്‌സലോണയ്ക്ക് സാധിച്ചിരുന്നില്ല. ഇത് മെസിയെ കടുത്ത സമ്മർദ്ദത്തിലാക്കി. പ്രതിരോധത്തിൽ തട്ടി ബാഴ്‌സ താരങ്ങൾ നിരന്തരം വീണതോടെയാണ് മെസി ഒലിവറിനു നേരെ തിരിഞ്ഞത്. അതേസമയം മെസിയുടെ കഴുത്തിനു പിടിച്ച് തള്ളിയിട്ട ഒലിവറിന് മഞ്ഞക്കാർഡാണ് ലഭിച്ചത്..