- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
മാനേജ്മെന്റിന്റെ ശമ്പള ഓഫർ നിരസിച്ച് വെല്ലിങ്ടൺ ബസ് ഡ്രൈവർമാർ; ന്യായമായ ശമ്പള ഓഫർ മുന്നോട്ട് വച്ചില്ലെങ്കിൽ പണിമുടക്കാൻ ഉറച്ച് യൂണിയൻ; ഇന്ന് ചില സർവ്വീസുകൾ മുടങ്ങും
ന്യൂസിലന്റ് ബസ് മാനേജ്‌മെന്റ് മുന്നോട്ട് വച്ച് ശമ്പള ഓഫർ നിരസിച്ച് വെല്ലിങ്ടൺ ബസ് ഡ്രൈവർമാരുടെ യൂണിയൻ. ഇതോടെ ശമ്പളകാര്യത്തിൽ തീരുമാനമാകത്തതിനെ തുടർന്ന് പണിമുടക്കുമായി മുന്നോട്ട് പോകാനാണ് ഡ്രൈവർമാരുടെ നീക്കം. മെയ് 28 നകം കമ്പനി ''ന്യായമായ ഓഫർ'' നൽകിയില്ലെങ്കിൽ ഡ്രൈവർമാർ പണിമുടക്ക് പുനരാരംഭിക്കും.
ട്രാംവേസ് യൂണിയൻ സൗജന്യ നിരക്കുകളുടെ പണിമുടക്ക് പരിഗണിക്കുന്നത്. അതായയത് സേവനങ്ങൾ തുടർന്നും പ്രവർത്തിക്കുമെങ്കിലും യാത്രക്കാർക്ക് യാത്രാ സൗജന്യമായി നടത്താനാകും. മാനേജ്‌മെന്റ് ശമ്പള ഓഫർ അടിസ്ഥാന വേതന നിരക്ക് ഉയർത്തുമെങ്കിലും ഓവർടൈം വേതനവും വാരാന്ത്യങ്ങളിലും ഓവർടൈംശമ്പളം പോലുള്ള അധിക ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുകയും ഡ്രൈവർമാർക്ക് പ്രതിവർഷം ആയിരക്കണക്കിന് ഡോളറിന്റെ കുറവ് ഉണ്ടാവുകയും ചെയ്യും.
ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ന് ചില സർവ്വീസുകൾ മുടങ്ങുമെന്ന് യൂണിയൻ അറിയിച്ചിട്ടുണ്ട്. ചില സേവനങ്ങൾ രാവിലെ 9 മണിക്ക് യാത്ര അവസാനിപ്പിക്കും, പ്രഭാതത്തിലെ തിരക്കേറിയ യാത്രാ സമയത്തിന് ശേഷം, ഉച്ചകഴിഞ്ഞ് 3 വരെ പുനരാരംഭിക്കില്ല.
മറ്റ് റൂട്ടുകൾ സാധാരണപോലെ തുടരും.