- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
വെല്ലിങ്ടൺ ബസുകളിൽ ആവശ്യത്തിന് ഡ്രൈവർമാരില്ല; ഇന്ന് പല സർവ്വീസുകളും തടസ്സപ്പെടും; കോവിഡ് വൈറസ് വ്യാപനം മൂലം ബസ് സർവ്വീസുകളും താളം തെറ്റും
ഡ്രൈവർ ക്ഷാമം നേരിടാൻ ചില പീക്ക് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതിനാൽ വല്ലിങ്ടണിലെ യാത്രക്കാർക്ക് ഇന്ന് ഏറ്റവും ആവശ്യമുള്ള സമയങ്ങളിൽ പോലും ബസുകൾ കുറവായിരിക്കും. മേഖലയിലെ പൊതുഗതാഗത ശൃംഖല നടത്തുന്ന ഗ്രേറ്റർ വെല്ലിങ്ടൺ റീജിയണൽ കൗൺസിൽ ആണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ അവസാനം വരെ ബസ് സർവ്വീസുകൾ വെട്ടിക്കുറക്കേണ്ടി വരുമെന്ന് അറിയ്ിച്ചിട്ടുണ്ട്.
രാവിലെത്തെ തിരക്കേറിയ സമയങ്ങളായ 7.45 മുതൽ 9 വരെയും വൈകുന്നേരത്തെ തിരക്കേറിയ സമയമായ 4.30 മുതൽ 6 വരെയും സർവ്വീസുകൾ കുറവായിരിക്കാം.സ്‌കൂൾ റൂട്ടുകൾക്കും ലോ-ഫ്രീക്വൻസി സേവനങ്ങൾക്കും മുൻഗണന നൽകും, കൂടാതെ പല പ്രാന്തപ്രദേശങ്ങളിലും കൂടുതൽ ഓഫ്-പീക്ക് സേവനങ്ങൾ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഈ പ്രദേശത്തിന് മൊത്തം 700 ഡ്രൈവർമാരുടെ സേവനം ആവശ്യമാണ്, എന്നാൽ ഇപ്പോൾ 60 പേരോളം കുറവാണെന്നാണ് കണക്കുകൾ. കോവിഡ് -19 കാരണം അസുഖ അവധി വർദ്ധിച്ചതാണ് ഡ്രൈവർ കുറവിന് കാരണമെന്നാണ് വിലയിരുത്തൽ.