വെംബ്ലി: വെംബ്ലി ക്രിസ്റ്റ്യൻ ഫെല്ലോഷിപ്പിന്റെ വാർഷിക കൺവൻഷന് ഇന്നു തുടക്കമാകും. വൈകുന്നേരം ആറിന് പാസ്റ്റർ എ.ടി. ജോർജ് (കോട്ടയം) കൺവൻഷൻ  ഉദ്ഘാടനം ചെയ്യും. തുടർന്ന് പാസ്റ്റർ പി വി സുരേഷ് (തൃശൂർ) ദൈവവചനം സംസാരിക്കും.
22ന് ഉച്ചകഴിഞ്ഞ് രണ്ടിന് വെംബ്ലി പ്രെസ്റ്റൺ മാനർ സ്‌കൂളിലും  (Carlton Avenue East, Wembley HA98NA)
താങ്ക്‌സ് ഗിവിങ് സർവീസ് നടക്കുന്നതായിരിക്കും.

ഈ മീറ്റിങ്ങിൽ പാസ്റ്റർ ഗാരി റൂസ്സി (യുക്കെ അസ്സെംബ്ലിസ് ഓഫ് ഗോഡ്) മുഖ്യ പ്രാസംഗികൻ ആയിരിക്കും. പാസ്റ്റർ ഇയാൻ ക്രിസ്റ്റിൻസ്സിയൻ (ബ്രിട്ടിഷ് എ.ജി), പാസ്റ്റർ ജൊ കുരിയൻ (യുക്കെ ചർച്ച് ഓഫ് ഗോഡ്), കൂടാതെ യുക്കയുടെ വിവിധ സിറ്റികളിൽ നിന്നും വിവിധ സഭാ വിഭാങ്ങളിൽ ഉള്ള പാസ്‌റ്റൊർസ്സും വിശ്വാസ്സികളും ഈ കൂടിവരവിൽ സഹകരിക്കുന്നുണ്ട്..
അന്നു വൈകിട്ടു 6 മണിക്കു നടക്കുന്ന മീറ്റിങ്ങിൽ പാസ്റ്റർ പി.വി.സുരേഷ് മുഖ്യ പ്രാസംഗികൻ ആയിരിക്കും.
ഫ്രീ രജിസ്‌ട്രേഷൻ & ഫ്രീ പാർക്കിങ് ഉണ്ടായിരിക്കും. വെംബ്ലി ചർച്ച് കൊയർ ഗാനം ആലപിക്കുന്നു. ഈ മീറ്റിങ്ങുകളിലെക്കു എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കുടുതൽ വിവരങ്ങൾക്കു ജൈസു ജൊർജ്ജു 07886923237 / 02030923727. ജോൺസൺ ജൊർജ്ജു (ഈവന്റ് കൺ വീനർ) 07852304150 ചർച്ച് വെബ് സൈറ്റ്: www.wembleychristianfellowship.com