വീവൺ അൽ ഐൻആർട്‌സ്&സ്പോർട്സ് ക്ലബ്,സംഘടിപ്പിച്ച ഈ വർഷത്തെ ഈദ്-ഓണം ആഘോഷങ്ങളും കുടുംബ സംഗമവും ഈ കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിമൂന്നാം തീയതി, വെള്ളിയാഴ്ച,അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിലെ (ഐ.എസ്.സി)ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.

ഇന്ത്യൻ സോഷ്യൽ സെന്റെർ പ്രസിഡന്റ് നരേഷ് സൂരി, ജനറൽസെക്രട്ടറി റസ്സൽ സാലി എന്നിവരോടൊപ്പം മറ്റു ഐ.എസ്.സി ഭാരവാഹികളും മുഴുവൻവീവൺകുടുംബാംഗങ്ങളും പങ്കെടുത്തു.

പതിവിൽ നിന്നും വ്യത്യസ്തമായി ഓണസദ്യക്കുള്ള മുഴുവൻ വിഭവങ്ങളും വീവൺ കുടുംബാംഗങ്ങളുടെ നേതൃത്തത്തിൽ തന്നെ തയ്യാറാക്കിയത് തികച്ചും വ്യത്യസ്തവുംഹൃദ്യവുമായ ഒരു അനുഭവം ആയി മാറി.വീവൺപ്രസിഡന്റ് ബിജുമോൻ ജോസഫ്, സെക്രെട്ടറി റോഷൻ നായർ എന്നിവരുടെ നേത്രുത്വത്തിൽ നടന്ന ഓണം-ഈദ് ആഘോഷങ്ങൾ വിഭവ സമൃദ്ധമായ ഓണസദ്യയോടെ സമാപിച്ചു.