- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊൽക്കത്ത: വ്യാപക അക്രമണങ്ങൾക്കിടെ പശ്ചിമ ബംഗാളിൽ നടന്ന മൂന്നാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിൽ 79.22 ശതമാനം വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ നടന്ന അക്രമങ്ങളിൽ ഒരു സിപിഐ(എം). പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. 62 സീറ്റുകളിലേക്കായി 34 വനിതകൾ ഉൾപ്പെടെ 418 സ്ഥാനാർത്ഥികളാണു മത്സരരംഗത്തുണ്ടായിരുന്നത്. വ്യാപക അക്രമണങ്ങളാണ് തെരഞ്ഞെടുപ്പിനിടെ ബംഗാളിൽ അരങ്ങേറിയത്. പലയിടത്തും പാർട്ടി പ്രവർത്തകർ തമ്മിൽ സംഘട്ടനം ഉണ്ടായി . മുർഷിദാബാദ് ജില്ലയിലാണു തൃണമൂൽ ആക്രമണത്തിൽ സിപിഐ(എം) പ്രവർത്തകൻ മരിച്ചത്. നാലു പേർക്ക് പരിക്കേറ്റു. കൊൽക്കത്തയിലെ ഒരു തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ ഒരു സംഘം പ്രവർത്തകരുമായി കടക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോയെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവച്ചു.

Next Story