- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ-വിഷു ആഘോഷങ്ങളും
ന്യൂറൊഷൽ: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ-വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്‌പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓഡിറ്റോറിയത്തിൽ (252 Soundview Avenue, White Plains, NY 10606) ഏപ്രിൽ 30നു (ശനി) നടക്കും. വൈകുന്നേരം ആറു മുതൽ രാത്രി 10 വരെയാണ് ആഘോഷ പരിപാടികൾ. കുടുംബസംഗമത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താന്റെ കൈയിൽനിന്നു ഡോ. ഫിലിപ്പ് ജോർജ് ഏറ്റു വാങ്ങി നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറൻസൺ തോമസ്, ജോ. സെക്രട്ടറി ആന്റോ വർക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ എം വി ചാക്കോ, കൊച്ചുമ്മൻ ജേക്കബ്, ഗണേശ് നായർ, ജെ. മാത്യുസ്, എം വി കുര്യൻ, കെ.ജെ. ഗ്രിഗറി, ജോൺ മാത്യു (ബോബി), സുരേന്ദ്രൻ നായർ, ജോൺ തോമസ്, വിപിൻ ദിവാകരൻ, രാജൻ ടി. ജേക്കബ്, ചാക്കോ പി. ജോർജ് (അനി) എന്നിവർ സന്നിഹിതരായിരുന്നു. പ്രവാസി മലയാളികൾക്ക് എന്നും ഓർമിക്കാനും ഒർത്തിരിക്കാനും കഴിയുന്ന, ഒരു പിടി കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന സംഗീതനിശയും സാങ്കേതികവിദ്യകളുടെ
ന്യൂറൊഷൽ: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ-വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്‌പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓഡിറ്റോറിയത്തിൽ (252 Soundview Avenue, White Plains, NY 10606) ഏപ്രിൽ 30നു (ശനി) നടക്കും. വൈകുന്നേരം ആറു മുതൽ രാത്രി 10 വരെയാണ് ആഘോഷ പരിപാടികൾ.
കുടുംബസംഗമത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താന്റെ കൈയിൽനിന്നു ഡോ. ഫിലിപ്പ് ജോർജ് ഏറ്റു വാങ്ങി നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറൻസൺ തോമസ്, ജോ. സെക്രട്ടറി ആന്റോ വർക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ എം വി ചാക്കോ, കൊച്ചുമ്മൻ ജേക്കബ്, ഗണേശ് നായർ, ജെ. മാത്യുസ്, എം വി കുര്യൻ, കെ.ജെ. ഗ്രിഗറി, ജോൺ മാത്യു (ബോബി), സുരേന്ദ്രൻ നായർ, ജോൺ തോമസ്, വിപിൻ ദിവാകരൻ, രാജൻ ടി. ജേക്കബ്, ചാക്കോ പി. ജോർജ് (അനി) എന്നിവർ സന്നിഹിതരായിരുന്നു.
പ്രവാസി മലയാളികൾക്ക് എന്നും ഓർമിക്കാനും ഒർത്തിരിക്കാനും കഴിയുന്ന, ഒരു പിടി കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന സംഗീതനിശയും സാങ്കേതികവിദ്യകളുടെ സമന്വയവും അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളാണു നമുക്കു സമ്മാനിക്കുന്നത്.
ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കാൻ വെസ്റ്റ്‌ചെസ്റ്റർ, ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.



