- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമം 30ന്
ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ- വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്‌പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓഡിറ്റോറിയത്തിൽ (252Soundview Avenue, White Plains, NY 10606) 30നു (ശനി) നടക്കും. വൈകുന്നേരം ആറു മുതൽ 10 വരെ നടക്കുന്ന ആഘോഷ പരിപാടിയിൽ മലങ്കര സിറിയൻ ക്‌നാനായ ആർച്ച് ബിഷപ് ആയൂബ് മോർ സിൽവാനോസ് മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ ഡോ. പി. സോമസുന്ദരം വിഷു സന്ദേശം നൽകും. തുടർന്നു കെ.ജെ ഗ്രിഗറിയുടെയും രത്‌നമ്മ രാജന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന വിഷുക്കണിയും വെസ്റ്റ് ചെസ്റ്റർ നിവാസികളുടെ വിവിധ കലാപരിപാടികളും നടക്കും. ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാർ വെസ്റ്റ്‌ചെസ്റ്റർ, ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറൻസൺ തോമസ്, ട്രഷറർ കെ.കെ. ജോൺസൺ, ജോ. സെക്രട്ടറി ആന്റോ വർക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ എം വി
ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ- വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്‌പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓഡിറ്റോറിയത്തിൽ (252Soundview Avenue, White Plains, NY 10606) 30നു (ശനി) നടക്കും.
വൈകുന്നേരം ആറു മുതൽ 10 വരെ നടക്കുന്ന ആഘോഷ പരിപാടിയിൽ മലങ്കര സിറിയൻ ക്‌നാനായ ആർച്ച് ബിഷപ് ആയൂബ് മോർ സിൽവാനോസ് മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ ഡോ. പി. സോമസുന്ദരം വിഷു സന്ദേശം നൽകും. തുടർന്നു കെ.ജെ ഗ്രിഗറിയുടെയും രത്‌നമ്മ രാജന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന വിഷുക്കണിയും വെസ്റ്റ് ചെസ്റ്റർ നിവാസികളുടെ വിവിധ കലാപരിപാടികളും നടക്കും.
ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാർ വെസ്റ്റ്‌ചെസ്റ്റർ, ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറൻസൺ തോമസ്, ട്രഷറർ കെ.കെ. ജോൺസൺ, ജോ. സെക്രട്ടറി ആന്റോ വർക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ എം വി ചാക്കോ, ജോയ് ഇട്ടൻ, ഗണേശ് നായർ, കൊച്ചുമ്മൻ ജേക്കബ്, ജെ. മാത്യുസ്, എം വി കുര്യൻ, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാർദ്ദനൻ, ലിജോ ജോൺ, ഷൈനി ഷാജൻ, രത്‌നമ്മ രാജൻ, ജോൺ മാത്യു (ബോബി), സുരേന്ദ്രൻ നായർ, ജോൺ തോമസ്, രാജ് തോമസ്, വിപിൻ ദിവാകരൻ, ഡോ. ഫിലിപ്പ് ജോർജ്, ജോൺ സി. വർഗീസ്, രാജൻ ടി. ജേക്കബ്, ചാക്കോ പി. ജോർജ് (അനി) എന്നിവർ അറിയിച്ചു.



