- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷ് പണ്ഡിറ്റ് ഫാൻസുകൾ ഫോണിൽ വിളിച്ച് തെറി വിളിക്കുന്നു; നീയൊക്കെ മറ്റുള്ളവനെ അനുകരിച്ചു ആളാകുമല്ലേടാ.. എന്ന മട്ടിലാണ് ട്രോളുകൾ; മിമിക്രിക്കാർക്ക് കൗണ്ടറടിച്ച് വഷളാക്കിയത് പണ്ഡിറ്റ്: ശ്രീകണ്ഠൻ നായർ ഷോയിൽ പണ്ഡിറ്റിനെ തോണ്ടി പണി വാങ്ങിയ കോട്ടയം അലക്സിന് പറയാനുള്ളത്..
ഒരു ചാനൽ ഷോ പിടിച്ച പുലിവാൽ.. സോഷ്യൽ മീഡിയയിൽ സജീവമാകുന്ന ഹാഷ് ടാഗുകളാണ് ഇത്. സന്തോഷ് പണ്ഡിറ്റ് വിവാദം അവസാനിക്കുന്നില്ല. അടുത്ത കാലത്തായി ഒരു പരിപാടി ഇത്രയേറെ ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നു തന്നെ പറയാം. ഓണത്തോടനുബന്ധിച്ച് ഫ്‌ളവേഴ്‌സ് ചാനലിൽ നടത്തിയ ടോക് ഷോ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കോമഡി കലാകാരന്മാർ പണ്ഡിറ്റിനെ വളഞ്ഞിട്ടാക്രമിച്ചെന്ന രീതിയിലായിരുന്നു ആദ്യം വാർത്തകൾ വന്നത്. പ്രതികരണമായി ചാനൽ ഹെഡും അവതാരകനുമായ ശ്രീകണ്ഠൻ നായരും വന്നു. പണ്ഡിറ്റിന് പിന്തുണയുമായി ട്രോളുകളും എത്തി. പണ്ഡിറ്റിനെ കളിയാക്കിയത് ഷോ കൊഴുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് ഏലൂർ ജോർജ്ജ് വ്യക്തമാക്കിയത്. ഒടുവിൽ, തന്നെ അവഹേളിക്കാൻ വേണ്ടി മാത്രമായി ശ്രീകണ്ഠൻ നായർ ഷോ ഒതുങ്ങിയെന്നാണ് സന്തോഷ് പണ്ഡിറ്റ് വിമർശിച്ചത്. വിവാദം അവിടം കൊണ്ടും അവസാനിക്കുന്നില്ല. മലയാളത്തിലെ മിമിക്രി കലാകാരന്മാരും സന്തോഷ് പണ്ഡിറ്റും പങ്കെടുത്തിരുന്ന ടോക് ഷോയിൽ മിമിക്രി കലാകാരന്മാർ സന്തോഷ് പണ്ഡിറ്റിനെ വ്യക്തിപരമായി അപമാനിച്ചുവെന്നാണ് എല്ലാവരു
ഒരു ചാനൽ ഷോ പിടിച്ച പുലിവാൽ.. സോഷ്യൽ മീഡിയയിൽ സജീവമാകുന്ന ഹാഷ് ടാഗുകളാണ് ഇത്. സന്തോഷ് പണ്ഡിറ്റ് വിവാദം അവസാനിക്കുന്നില്ല. അടുത്ത കാലത്തായി ഒരു പരിപാടി ഇത്രയേറെ ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നു തന്നെ പറയാം. ഓണത്തോടനുബന്ധിച്ച് ഫ്‌ളവേഴ്‌സ് ചാനലിൽ നടത്തിയ ടോക് ഷോ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കോമഡി കലാകാരന്മാർ പണ്ഡിറ്റിനെ വളഞ്ഞിട്ടാക്രമിച്ചെന്ന രീതിയിലായിരുന്നു ആദ്യം വാർത്തകൾ വന്നത്. പ്രതികരണമായി ചാനൽ ഹെഡും അവതാരകനുമായ ശ്രീകണ്ഠൻ നായരും വന്നു. പണ്ഡിറ്റിന് പിന്തുണയുമായി ട്രോളുകളും എത്തി. പണ്ഡിറ്റിനെ കളിയാക്കിയത് ഷോ കൊഴുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് ഏലൂർ ജോർജ്ജ് വ്യക്തമാക്കിയത്. ഒടുവിൽ, തന്നെ അവഹേളിക്കാൻ വേണ്ടി മാത്രമായി ശ്രീകണ്ഠൻ നായർ ഷോ ഒതുങ്ങിയെന്നാണ് സന്തോഷ് പണ്ഡിറ്റ് വിമർശിച്ചത്. വിവാദം അവിടം കൊണ്ടും അവസാനിക്കുന്നില്ല.
മലയാളത്തിലെ മിമിക്രി കലാകാരന്മാരും സന്തോഷ് പണ്ഡിറ്റും പങ്കെടുത്തിരുന്ന ടോക് ഷോയിൽ മിമിക്രി കലാകാരന്മാർ സന്തോഷ് പണ്ഡിറ്റിനെ വ്യക്തിപരമായി അപമാനിച്ചുവെന്നാണ് എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത്. ടോക് ഷോയിൽ പങ്കെടുത്ത കോട്ടയം അലക്‌സ് ആണ് വിശയത്തിൽ അവസാനമായി പ്രതികരിച്ചിരിക്കുന്നത്., വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അലക്‌സ് കാര്യങ്ങൾ വിശദീകരിക്കുന്നത്.
'ഓണത്തോടനുബന്ധിച്ച് ഒരു ടോക് ഷോയിൽ പങ്കെടുക്കാനായാണ് ഞങ്ങളെ ക്ഷണിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക മിമിക്രി കലാകാരന്മാരും പങ്കെടുത്ത ആ പരിപാടിയിൽ സന്തോഷ് പണ്ഡിറ്റും വന്നിരുന്നു. മിമിക്രി താരങ്ങൾ അണിനിരക്കുന്നതുകൊണ്ട് ഒരു സമ്പൂർണ കോമഡി പരിപാടിയാണ് ചാനൽ ഉദ്ദേശിച്ചിരുന്നത്. ഞങ്ങൾക്ക് ചാനലിൽ നിന്നു കിട്ടിയ നിർദ്ദേശങ്ങളും അത്തരത്തിലുള്ളതായിരുന്നു.
മിമിക്രി താരങ്ങൾ പറയുന്നതിന് സന്തോഷ് പണ്ഡിറ്റ് കൗണ്ടർ പറയും, തരിച്ചും. ആളുകൾ ചിരിക്കാൻ ഇടയുള്ള സംഭാഷണങ്ങൾ മാത്രം ഉപയോഗിക്കണം എന്നും നിർദ്ദേശിച്ചിരുന്നു. ഞങ്ങൾ പരിപാടിയിൽ ഉടനീളം അത്തരം സംഭാഷണങ്ങൾ ഉപയോഗിച്ച് കോമഡി അവതരിപ്പിക്കാനും ശ്രമിച്ചു. എന്നാൽ പരിപാടി അവസാനിക്കും വരെ സന്തോഷ് പണ്ഡിറ്റ് ഞങ്ങളെ വ്യക്തിപരമായി അവഹേളിക്കുന്ന തരത്തിൽ സംഭാഷണങ്ങൾ ഉപയോഗിക്കുകയായിരുന്നു. 25 വർഷത്തോളമായി സിനിമാ മിമിക്രി മേഖലയിൽ പ്രവർത്തിക്കുന്ന ഏലൂർ ജോർജിനടക്കം മാന്യമല്ലാത്ത പെരുമാറ്റങ്ങളും നേരിടേണ്ടി വന്നു. പരിപാടി സംപ്രേഷണം കഴിഞ്ഞ് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടിയിൽ ചാനൽ ഉൾക്കൊള്ളിച്ചതെന്നും മിമിക്രി താരങ്ങൾ വ്യക്തിഹത്യ ചെയ്‌തെന്നും പല മാദ്ധ്യമങ്ങളോട് അദ്ദേഹം പറയുകയും ചെയ്തു.
സന്തോഷ് പണ്ഡിറ്റ് പറയുന്നത് മാത്രമാണ് സത്യമെന്ന് തെറ്റിദ്ധരിച്ച് പ്രേക്ഷകർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന് ഞങ്ങൾക്കെതിരെ അസഭ്യ മെസേജുകൾ അയക്കുകയാണ്. ''സന്തോഷ് പണ്ഡിറ്റ് പറയുന്നത് അയാൾ സിനിമയെടുത്തിട്ടാണ്..., നീയൊക്കെ മറ്റുള്ളവനെ അനുകരിച്ച് ആളാകാൻ നടക്കുകയല്ലേ'' എന്നാണ് ആളുകൾ ചോദിക്കുന്നത്. വാട്ട്‌സ് ആപ്പിലും മെസഞ്ചറിലും കറങ്ങി നടക്കുന്ന ട്രോളുകൾ വ്യക്തിപരമായും വളരെ വേദനപ്പെടുത്തുന്നു. ഇപ്പോൾ ഫോൺ ഓൺ ചെയ്ത് വയ്ക്കാൻ പോലും വയ്യാത്ത വിധത്തിലേക്ക് കാര്യങ്ങളെത്തിനിൽക്കുന്നു.
അവതാരകനായ ശ്രീകണ്ഠൻ നായർ പറഞ്ഞതു പോലെ കോമഡി താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണക്കാലത്ത് സംപ്രേഷണം ചെയ്ത ഈ ഷോയുടെ ഉദ്ദേശം തന്നെ കൗണ്ടറുകളും മറു കൗണ്ടറുകളും കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് മാത്രമായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ അതിൽ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന് ഇത്തരം കഴിവുണ്ടെന്ന ബോധ്യമുള്ളതു കൊണ്ടുമാണ്. ഇന്ത്യാ- പാക് യുദ്ധങ്ങൾ പോലെ ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നോ..?
20 വർഷത്തോളം മിമിക്രി, കോമഡി രംഗത്തുള്ള ഏലൂർ ജോസിനെപ്പോലെ, കോട്ടയം അലക്‌സിനെപ്പോലുള്ളവരുടെ ഭാഗത്തു നിന്നുകൂടി നമ്മൾ കാര്യങ്ങൾ കാണണം. എല്ലാ കാര്യങ്ങളും ഒരു വശം മാത്രം കണക്കിലെടുത്ത് ഒരു തീരുമാനത്തിൽ എത്തരുത്. കോമഡി കൗണ്ടറുകളും മറുകൗണ്ടറുകളും ഉൾകൊള്ളിച്ച പരിപാടി യഥാർത്ഥത്തിൽ അങ്ങനെ തന്നെയായിരുന്നില്ലേ..? ആ പരിപാടി കണ്ട് പലരും ആസ്വദിക്കുകയും ചെതിട്ടുണ്ട്. ആസ്വാദനത്തലത്തിനപ്പുറം വിശകലനം ചെയ്തപ്പോഴാണ് പ്രശ്‌നമായത്.
വളരെ സൗഹാർദപരമായിട്ടാണ് അന്ന് ഷോ കഴിഞ്ഞ് മടങ്ങിയത്. പണ്ഡിറ്റ് ഞങ്ങളുടെ അടുത്ത് വന്നു ഷോയിൽ നടന്ന കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുത്താൽ മതിയെന്നു പറഞ്ഞാണ് മടങ്ങിയത്. എന്നാൽ പിന്നീട് സോഷ്യൽമീഡിയ ഇതേറ്റെടുക്കുന്നതാണ് കണ്ടത്. ട്രോളുകളും മറ്റുമായി ഞങ്ങൾ ആക്രമിക്കപ്പെട്ടതോടെ ആളാകാൻ അയാളും രംഗത്തെത്തി. എന്നു ഏലൂർ ജോസ് പറഞ്ഞതിലെ സത്യാവസ്ഥ നമ്മൾ നോക്കണം. അതിനു ശേഷം അതേ ചാനൽ തന്നെ നടത്തിയ പരിപാടിയിൽ സന്തോഷ് പണ്ഡിറ്റും മിമിക്രി താരങ്ങളും പങ്കെടുത്തിട്ടുണ്ട്. എന്നതും ഒരു സത്യമാണ്.