ഒരു കാലത്ത് ഭാവനയും റിമി ടോമിയും കാവ്യയുമൊക്കെ കട്ട ഫ്രണ്ട്‌സ് ആയിരുന്നു. വിദേശ സ്‌റ്റേജ് ഷോയ്ക്ക് ശേഷം മൂവരും കറങ്ങി നടക്കുന്ന ഫോട്ടോയും മറ്റും ഇന്റർനെറ്റിൽ അക്കാലത്ത് വൈറലായിരുന്നു. പിന്നീട് എപ്പോഴോ ആണ് ആ ബന്ധം അകന്നു പോയത്. എങ്ങനെയാണ് ഇവർ ശത്രുക്കളായതെന്ന് പലരും ചോദിച്ചിട്ടുമുണ്ട്. എന്നാൽ സംഗതി രഹസ്യമായി തന്നെ തുടർന്നു.

ഭാവനയ്ക്ക് സിനിമയിൽ ഒത്തിരി ശത്രുക്കളുണ്ടെന്നാണ് ശ്രുതി. കാവ്യ, ദിലീപ് എന്നീ പേരുകശാണ് പട്ടികയിൽ മുന്നിൽ. ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ ദാമ്പത്യവും തകർന്നത് എന്നാണ് കേൾക്കുന്നത്. ഈ സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴേക്കും കാവ്യയും റിമിയും ഭാവനയ്ക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നു. അവിടെ സംഭവിച്ചത് എന്താണ് എന്നത് ഇപ്പോഴും രഹസ്യമായി തുടരുന്നു.

മീശമാധവൻ സിനിമയിൽ തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മിൽ. അത് ഇന്നും തുടർന്ന് പോരുന്നു. പെട്ടെന്ന് എല്ലാവരോടും കമ്പനിയാകുന്ന റിമി പിന്നീട് ഭാാവനയുമായും ബന്ധം സ്ഥാപിച്ചു. ഇരുവരും നല്ല സുഹൃത്തുക്കളുമായി. ആദ്യമൊക്കെ സമയം കിട്ടുമ്പോഴൊക്കെ ഭാവന വീട്ടിൽ വരികയും, ഭാവനയുടെ വീട്ടിലേക്ക് റിമി പോകുകയുമൊക്കെ ചെയ്യുമായിരുന്നു. പിന്നീട് അത് നഷ്ടപ്പെട്ടു. വലിയ ശത്രുക്കളൊന്നുമല്ല. കാണുമ്പോൾ ഒരു ഹായ് പറയുന്ന നിലയിലേക്ക് ഒതുങ്ങിപ്പോയി എന്ന് റിമി ടോമി പറയുന്നു. അപ്പോഴും എന്താണ് സൗഹൃദത്തിൽ സംഭവിച്ചത് എന്ന് പറയാൻ റിമി തയ്യാറായില്ല.

വിവാദ സ്റ്റേജ് ഷോയ്ക്ക് ശേഷം കാവ്യ, റിമി പോലുള്ള തന്റെ ജെനറേഷൻ സുഹൃത്തുക്കളിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ഭാവന മുതിർന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യർ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, പൂർണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് ഭാവന എത്തിപ്പെട്ടു്. ആ വിദേശ ഷോയിൽ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഭാവന മഞ്ജുവിനോട് പറഞ്ഞുകൊടുത്തു എന്നാണ് ഗോസിപ്പ് കോളത്തിലെ കഥ. ഗീതു മോഹൻദാസിന്റെയും മറ്റും സഹായത്തോടെയാണ് മഞ്ജുവിനെ ഇക്കാര്യം ഭാവന അറിയിച്ചത്. അതോടെയാണ് മുതിർന്ന നായികമാരുമായുള്ള ഭാവനയുടെ സൗഹൃദം ആരംഭിച്ചതത്രെ. പക്ഷെ അവിടെ റിമി ടോമിയുടെ റോൾ എന്തായിരുന്നു എന്നത് ഇപ്പോഴും രഹസ്യമാണ്.